- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാ. ആൽബിൻ വർഗീസിന്റെ തൂങ്ങി മരണത്തിൽ ദുരൂഹത; ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിട്ടില്ല; മരണത്തെകുറിച്ച് സൂചനകളുമില്ല; മരണത്തിൽ അമ്പരന്നു വൈദികരും സുഹൃത്തുക്കളും; മലങ്കര സഭയ്ക്കും ഞെട്ടൽ; ഇപ്പോൾ മരണത്തെ കുറിച്ച് പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലെന്നു സഹോദരൻ റോബിൻ
തിരുവനന്തപുരം: വട്ടിയൂർക്കാവ് മലങ്കര കത്തോലിക് പള്ളിയിലെ വൈദികൻ ഫാ. ആൽബിൻ വർഗീസിന്റെ തൂങ്ങി മരണത്തിൽ അടിമുടി ദുരൂഹത. ഫാ.ആൽബിന്റെ മരണത്തിൽ തികഞ്ഞ അമ്പരപ്പിലാണ് വൈദിക സമൂഹവും സുഹൃത്തുക്കളും. മരണത്തെക്കുറിച്ച് സൂചനകൾ ഇല്ലെന്നാണ് ഇവരെ അലട്ടുന്നത്. പൊടുന്നനെയുള്ള ആൽബിന്റെ മരണം മലങ്കര സഭാ അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തിയ പൊലീസ് സംഘത്തിനു ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കാനായിട്ടില്ല. ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് മറുനാടനോട് പ്രതികരിച്ചു. ആൽബിൻ അച്ചന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ എന്താണ് മരണ കാരണമെന്ന് വട്ടിയൂർക്കാവ് പൊലീസിനും നിശ്ചയമില്ല. പള്ളി അധികൃതർക്കും ഈ കാര്യത്തിൽ വ്യക്തതയില്ല. ഈ അവ്യക്തത പള്ളി അധികൃതരുടെ സംസാരത്തിലും ദൃശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ ഈ മരണത്തെക്കുറിച്ച് സംസാരിക്കാനുള്ള മാനസിക അവസ്ഥയിലല്ലെന്നാണ് ആൽബിന്റെ സഹോദരൻ റോബിൻ മറുനാടനോട് പ്രതികരിച്ചത്. ഈ പ്രതികരണങ്ങളും പൊടുന്നനെയുള്ള ആൽ
തിരുവനന്തപുരം: വട്ടിയൂർക്കാവ് മലങ്കര കത്തോലിക് പള്ളിയിലെ വൈദികൻ ഫാ. ആൽബിൻ വർഗീസിന്റെ തൂങ്ങി മരണത്തിൽ അടിമുടി ദുരൂഹത. ഫാ.ആൽബിന്റെ മരണത്തിൽ തികഞ്ഞ അമ്പരപ്പിലാണ് വൈദിക സമൂഹവും സുഹൃത്തുക്കളും. മരണത്തെക്കുറിച്ച് സൂചനകൾ ഇല്ലെന്നാണ് ഇവരെ അലട്ടുന്നത്. പൊടുന്നനെയുള്ള ആൽബിന്റെ മരണം മലങ്കര സഭാ അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തിയ പൊലീസ് സംഘത്തിനു ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കാനായിട്ടില്ല. ആത്മഹത്യാ കുറിപ്പ് ഉണ്ടായിരുന്നില്ലെന്ന് വട്ടിയൂർക്കാവ് പൊലീസ് മറുനാടനോട് പ്രതികരിച്ചു.
ആൽബിൻ അച്ചന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ എന്താണ് മരണ കാരണമെന്ന് വട്ടിയൂർക്കാവ് പൊലീസിനും നിശ്ചയമില്ല. പള്ളി അധികൃതർക്കും ഈ കാര്യത്തിൽ വ്യക്തതയില്ല. ഈ അവ്യക്തത പള്ളി അധികൃതരുടെ സംസാരത്തിലും ദൃശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ ഈ മരണത്തെക്കുറിച്ച് സംസാരിക്കാനുള്ള മാനസിക അവസ്ഥയിലല്ലെന്നാണ് ആൽബിന്റെ സഹോദരൻ റോബിൻ മറുനാടനോട് പ്രതികരിച്ചത്. ഈ പ്രതികരണങ്ങളും പൊടുന്നനെയുള്ള ആൽബിന്റെ മരണത്തിലുമെല്ലാം ദുരൂഹതകൾ ചൂഴ്ന്നു നിൽക്കുന്നുണ്ട്.
ഇന്നലെ ഊർജസ്വലനായി കാണപ്പെട്ട ആൽബിൻ അച്ചൻ ആത്മഹത്യ ചെയ്യില്ലെന്ന് ആരോപിച്ച് നാട്ടുകാരാണ് ആദ്യം രംഗത്തെത്തിയത്. അതിനാൽ തന്നെ അച്ചന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മലമുകൾ മണലയം പള്ളി വികാരി കൂടിയായിരുന്നു മുപ്പത്തിമൂന്നുകാരനായ ഫാ. ആൽബിൻ. ഇന്ന് പള്ളിയിൽ നടക്കേണ്ട ചടങ്ങുകൾക്ക് ഇന്നലെ തന്നെ നിർദ്ദേശം നൽകിയിരുന്ന ഫാ ആൽബിൻ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വളരെ സന്തോഷവാനായാണ് അച്ചനെ കാണപ്പെട്ടത്. അതിനാൽ മരണം ദൂരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വേറ്റികോണം വിമലഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ ആൽബിൻ വർഗീസ് തേവലപ്പുറത്താണ് ഇന്നലെ രാത്രി പള്ളിയോട് ചേർന്നുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഫാ ആൽബിൻ വർഗീസിന്റെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഫാ ആൽബിൻ ഒരു വർഷമായി ഇവിടെ സേവനം ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന ആൽബിൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. ഓടിച്ചിരുന്ന കാർ തകർന്നിരുന്നു എന്നല്ലാതെ വലിയ പരുക്കുകൾ ആൽബിനില്ലായിരുന്നു. സ്വദേശമായ കൊട്ടാരക്കരയിൽ വിശ്രമത്തിനായി പോവുമെന്ന് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. പക്ഷെ പിന്നീട് ആൽബിന്റെ മരണ വിവരമാണ് പുറത്തുവന്നത്.
അപകടത്തെ തുടർന്ന് ഒരാഴ്ചയായി ചികിൽസയിലായിരുന്നു ആൽബിൻ ഇന്നലെ ഉച്ചക്കാണ് തിരികെ താമസസ്ഥലത്ത് എത്തിയത്. അതിന് ശേഷം ഫോണിൽ ലഭ്യമായിരുന്നില്ല. മരുന്ന് കഴിച്ച് വിശ്രമിക്കുന്നതിനാൽ ആരും മുറിയിലേക്ക് പോയതുമില്ല. രാത്രിയും വിവരമില്ലാത്തിനെ തുടർന്ന് തിരക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾകൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും.
വൈദികനായി ജോലി ചെയ്യുന്ന പള്ളിമേടയിൽ തന്നെയാണ് ആൽബിനെ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വട്ടിയൂർക്കാവ് പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനുശേഷം ഇന്ന് തന്നെ മൃതദേഹം ആൽബിന്റെ സ്വദേശമായ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും.