- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പച്ചക്കറി വിൽപ്പനക്കാരനെ അറിയുമോ ? വിൽപ്പനയ്ക്കിടെ ഉറങ്ങിപ്പോയ കുഞ്ഞുപച്ചക്കറി വിൽപ്പനക്കാരനെ തേടുകയാണ് ലോകം; ബാലന്റെ മേൽവിലാസം തേടിയുള്ള വാർത്ത സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു
പച്ചക്കറി വിൽപ്പനക്കിടെ ഉറങ്ങിപ്പോയ ഈ പിഞ്ചു ബാലനെത്തേടുകയാണ് ഇന്ന് ലോകം. ഈ പച്ചക്കറി വിൽക്കുന്ന ബാലന്റെ ചിത്രം ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്. ഈ ചിത്രം കണ്ട് ദയ തോന്നിയ ഫിലിപ്പൈൻസിലെ പ്രശസ്ത ചലച്ചിത്ര നടി ഷാരോൺ കുനേട്ട ഈ കുട്ടിയുടെ ചിത്രം ഇന്സ്റ്റഗ്രാമിൽ ഷെയർ ചെയ്ത ശേഷം ഈ കുഞ്ഞിനെ ദത്തെടുക്കാനും, അതിനെ സ്‌കൂളിലയക്കാനും പൂർണ്ണമായി സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിക്കുകയുണ്ടായി. ഈ കുട്ടിയുടെ മുഴുവൻ പച്ചക്കറിയും തനിക്കു വാങ്ങണമെന്നും അവർ എഴുതി. കുഞ്ഞിന്റെ മേൽവിലാസവും മറ്റു വിവരങ്ങളും അറിയിക്കാൻ ആളുകളോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള അവരുടെ പോസ്റ്റിനു 36000 ലൈക്ക്കളും അഞ്ഞൂറിൽപ്പരം കമ്മന്റുകളും ലഭിക്കുകയുണ്ടായി. എന്നാൽ കുഞ്ഞിനെപ്പറ്റിയുള്ള വിവരങ്ങൾ ആർക്കുമറിയില്ല. ഇപ്പോഴും അവൻ അജ്ഞാതനായി തുടരുന്നു. ഈ കുട്ടി ഫിലിപ്പീൻസ് സ്വദേശിയാണെന്ന അഭ്യൂഹത്തെത്തുടർന്ന് ഇന്നലെ ഫിലിപ്പീൻസ് സർക്കാർ ഇതെപ്പറ്റി ഊർജ്ജിതമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയാൽ സംരക്ഷിക്കാനും സ്‌കൂളിൽ അ
പച്ചക്കറി വിൽപ്പനക്കിടെ ഉറങ്ങിപ്പോയ ഈ പിഞ്ചു ബാലനെത്തേടുകയാണ് ഇന്ന് ലോകം. ഈ പച്ചക്കറി വിൽക്കുന്ന ബാലന്റെ ചിത്രം ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ്. ഈ ചിത്രം കണ്ട് ദയ തോന്നിയ ഫിലിപ്പൈൻസിലെ പ്രശസ്ത ചലച്ചിത്ര നടി ഷാരോൺ കുനേട്ട ഈ കുട്ടിയുടെ ചിത്രം ഇന്സ്റ്റഗ്രാമിൽ ഷെയർ ചെയ്ത ശേഷം ഈ കുഞ്ഞിനെ ദത്തെടുക്കാനും, അതിനെ സ്‌കൂളിലയക്കാനും പൂർണ്ണമായി സംരക്ഷിക്കാനും തയ്യാറാണെന്ന് അറിയിക്കുകയുണ്ടായി. ഈ കുട്ടിയുടെ മുഴുവൻ പച്ചക്കറിയും തനിക്കു വാങ്ങണമെന്നും അവർ എഴുതി.
കുഞ്ഞിന്റെ മേൽവിലാസവും മറ്റു വിവരങ്ങളും അറിയിക്കാൻ ആളുകളോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള അവരുടെ പോസ്റ്റിനു 36000 ലൈക്ക്കളും അഞ്ഞൂറിൽപ്പരം കമ്മന്റുകളും ലഭിക്കുകയുണ്ടായി. എന്നാൽ കുഞ്ഞിനെപ്പറ്റിയുള്ള വിവരങ്ങൾ ആർക്കുമറിയില്ല. ഇപ്പോഴും അവൻ അജ്ഞാതനായി തുടരുന്നു.
ഈ കുട്ടി ഫിലിപ്പീൻസ് സ്വദേശിയാണെന്ന അഭ്യൂഹത്തെത്തുടർന്ന് ഇന്നലെ ഫിലിപ്പീൻസ് സർക്കാർ ഇതെപ്പറ്റി ഊർജ്ജിതമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തിയാൽ സംരക്ഷിക്കാനും സ്‌കൂളിൽ അയക്കാനുമാണ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ കുട്ടി ഫിലിപ്പൈൻസ് സ്വദേശിയാണോ എന്നതിൽ പലർക്കും സംശയമുണ്ട്. കാരണം ഈ കുട്ടി വിൽക്കുന്ന പച്ചക്കറിളൊന്നും ഫിലിപ്പൈൻസുകാർ കഴിക്കാറില്ല എന്നതുതന്നെ.
ഈ ബാലൻ അരുണാചൽപ്രദേശ് നിവാസിയാണെന്ന അഭ്യൂഹവും ഇപ്പോൾ ശക്തമാണ്. കാരണം ഉത്തരേന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന ബാലവേലയും, കുട്ടികൾ തെരുവിൽ നടന്നു ഭിക്ഷയെടുക്കുന്നതും, തെരുവിൽ അവർ കച്ചവടം നടത്തുന്നതും സർവ്വ സാധാരണമാണ്.
ഈ കുട്ടി ഏതു നാട്ടുകാരനാണെങ്കിലും അതിനെ ദത്തെടുക്കാൻ തയ്യാറായി നടി ഷാരോൺ കുനേട്ട ക്കൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ബിസ്സിനസുകാരുൾപ്പെടെയുള്ള ആയിരക്കണക്കിന് ആൾക്കാരാണ് മുന്നോട്ടു വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ ബാലനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആളുകൾ.