- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിൽ നിന്ന് രക്ഷപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയിതാ; മൂന്നുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിമാനത്തിൽ നാട്ടിലെത്തിച്ചത് പ്രത്യേക സുരക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ
കൊച്ചി: യെമനിൽ നിന്ന് വ്യോമമാർഗം ഇന്ത്യ രക്ഷപ്പെടുത്തിയവരിൽ മൂന്നുദിവസം പ്രായമുള്ള കുഞ്ഞും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രമുള്ളത്. പ്രത്യേക സുരക്ഷാസംവിധാനമൊരുക്കിയാണ് കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ എത്തിച്ചത്. ഇൻഫന്റ് ഇൻകുബേറ്ററിലാണ് എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞിനെ എത
കൊച്ചി: യെമനിൽ നിന്ന് വ്യോമമാർഗം ഇന്ത്യ രക്ഷപ്പെടുത്തിയവരിൽ മൂന്നുദിവസം പ്രായമുള്ള കുഞ്ഞും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രമുള്ളത്.
പ്രത്യേക സുരക്ഷാസംവിധാനമൊരുക്കിയാണ് കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ എത്തിച്ചത്. ഇൻഫന്റ് ഇൻകുബേറ്ററിലാണ് എയർ ഇന്ത്യ വിമാനത്തിൽ കുഞ്ഞിനെ എത്തിച്ചത്. ഒരു ഡോക്ടറുടെ സേവനവും കുഞ്ഞിനായി ഏർപ്പെടുത്തിയിരുന്നു.
പുലർച്ചെ നാലിന് നെടുമ്പാശേരിയിൽ എത്തിയ എയർ ഇന്ത്യ ബോയിങ് വിമാനത്തിലാണു യുദ്ധഭൂമിയിൽ ജനിച്ച പാർവതി എന്ന കുഞ്ഞിനെ എത്തിച്ചത്. യെമനിലെ അമ്രാനിലാണ് ഓച്ചിറ സ്വദേശിയും നഴ്‌സുമായ രാജി എട്ടുമാസം മാത്രം വളർച്ചയുള്ള ഈ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗുരുതര ശ്വാസകോശരോഗം ബാധിച്ച കുഞ്ഞിനെ ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് എത്തിച്ചത്. കുട്ടിക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളുമുണ്ട്. യെമനിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ദൗത്യസംഘത്തിലെ ഡോക്ടർ മലയാളി കൂടിയായ ഉഷാ നമ്പ്യാരുടെ നിരീക്ഷണത്തിലാണ് കുഞ്ഞിനെ വിമാനത്തിൽ കൊച്ചിയിലെത്തിച്ചത്.
മൊത്തം ആറായിരത്തോളം പേരെയാണ് ഇന്ത്യയുടെ ശ്രമഫലമായി യെമനിൽ നിന്ന് ഒഴിപ്പിച്ചത്. ഇതിൽ അയ്യായിരത്തോളം പേർ ഇന്ത്യക്കാരാണ്. 41 രാജ്യങ്ങളിൽ നിന്നുള്ള 960 പേരാണ് മറ്റുള്ളവർ. വിമാനമാർഗം ഇതുവരെ 2900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതിനായി 18 പ്രത്യേക വിമാനങ്ങൾ ഉപയോഗിച്ചു.
ഇന്ത്യൻ നാവിക സേനയുടെ കപ്പലായ ഐ.എൻ.എസ് സുമിത്ര അൽഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു. ഇതിൽ 303 പേർ വിദേശ പൗരന്മാരും 46 പേർ ഇന്ത്യക്കാരുമാണ്. ഇനിയുള്ള ദിവസങ്ങളിൽ അൽ ഹുദൈദ തുറമുഖം വഴിയാകും രക്ഷാപ്രവർത്തനം നടത്തുക.
യുദ്ധഭൂമിയായി മാറിയ യെമനിൽ നിന്നും വ്യോമമാർഗമുള്ള രക്ഷാദൗത്യം ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സനായിലെ ഇന്ത്യൻ എംബസിയും അടച്ചു.
Youngest evacuee from Yemen. 3 day baby in incubator along with an accompanying Doctor on AI flight to Kochi.
Posted by Ministry of External Affairs, India on Thursday, 9 April 2015