ടുത്താഴ്‌ച്ച മുതൽ രാജ്യത്തുകൊറോണ നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ നടപ്പിൽ വരുകയാണ്. മാർച്ച് 22 മുതൽ രാജ്യത്തെ സ്‌കൂളുകളടക്കം തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതു പോലെ തന്നെ നഴ്‌സിങ് ഹോമുകളിൽ ആഴ്ചയിൽ രണ്ട് സന്ദർശനങ്ങൾ നടത്താനും അനുവദാം ഉണ്ടായിരിക്കും.

നഴ്‌സിങ് ഹോമിലെ എല്ലാ അന്തേവാസികൾക്കും ആരോഗ്യ പ്രവർത്തകർക്കും പത്തിൽ പൂർണ്ണമായി വാക്‌സിനേഷൻ നൽകിയ ശേഷം രണ്ടാഴ്‌ച്ച കഴിഞ്ഞാണ് സന്ദർശനങ്ങൾ സാധ്യമാകുന്നത്. മാർച്ച് 22 മുതൽ നടപ്പിലാക്കുന്ന ഇളവുകളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ അടുത്ത ദിവസം തന്നെ പ്രഖ്യപിക്കും.

എന്നാൽ തിങ്കളാഴ്‌ച്ച മുതൽ പ്രെമറി സ്‌കൂൾ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാനുള്ള തീരുമാനം പിൻവലിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ഫേസ് തിരിച്ചുള്ള ക്ലാസ് തുറക്കലിന്റെ രണ്ടാം ഘട്ടമായി പ്രൈമറി വിഭാഗത്തിൽ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും സെക്കന്റ് ലെവലിൽ അഞ്ചാം വർഷ വിദ്യാർത്ഥികൾക്കും ക്ലാസുകളിലേക്ക് മടങ്ങിയെത്താമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് കുഞ്ഞു കുട്ടികളെ സ്‌കൂളിലേക്ക് ഉടൻ മടക്കിയെത്തിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്.

200,000ലധികം കുട്ടികളെ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ തിരികെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് സമൂഹത്തിൽ കോവിഡ് മഹാമാരിയുടെ വ്യാപന നിരക്കിന് കാരണമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി