- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്രീയവിരോധം തീർക്കാൻ യൂത്ത് കോൺഗ്രസ് നേതാവിനെ പീഡന കേസിൽ പെടുത്തിയെന്ന് ആരോപണം; സിപിഎം - പൊലീസ് ഗൂഢാലോചന ആരോപിച്ചു എറണാകുളം യൂത്ത് കോൺഗ്രസ്
കൊച്ചി: രാഷ്രീയ വിരോധം തീർക്കാൻ യൂത്ത് കോൺഗ്രസ് നേതാവിനെ പീഡന കേസിൽ പെടുത്താനുള്ള ശ്രമം രാഷ്ട്രീയ പരമായി ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി. പോത്താനിക്കാട് പഞ്ചായത്തിൽ അയൽവാസികളായ പെൺകുട്ടിയും കാമുകനും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ പോസ്‌കോകേസിൽ പെടുത്താൻ പൊലിസ് ശ്രമിക്കുകയാണ്. ഉന്നത രാഷ്ട്രീയ ഇടപെടലിലാണ് പൊലിസ് പ്രതിക്കൊപ്പം ഷാനെയും പ്രതിചേർത്തിരിക്കുന്നത് കേസിൽ ഷാനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താൻ സിപിഎം -പൊലീസ് ഗൂഢാലോചന നടക്കുകയാണ്.
ഇടയ്ക്ക് ഷാനൊപ്പം സ്ഥാപനത്തിൽ ഡ്രൈവറായി പോകാറുള്ള പ്രതിയായ റിയാസ് ആവശ്യപ്പെട്ട പ്രകാരമാണ് ഷാൻ പ്രശ്‌ന പ്രരിഹാരത്തിന് ശ്രമം നടത്തിയത്. പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടന്നും റിയാസ് പറഞ്ഞു. ഇതനുസരിച്ച് ഷാൻ പെൺകുട്ടിയുമാായി സംസാരിച്ചു. അപ്പോൾ മാത്രമാണ് പെൺകുട്ടിയുടെ പ്രയകുറവ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇരുവരെയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി, തുടർന്ന് ഒരുവർഷം കഴിഞ്ഞ് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് റിയാസ് പെൺകുട്ടിക്ക് വാക്ക് നൽകുകയും ഇത് ബന്ധുക്കളെ അറിയിക്കുകയും അവർ സമ്മതിക്കുകയും ചെയ്തതായി കാമുകനായ റിയാസ് ഷാനോട് പറയുകും ചെയ്തിരുന്നു. ഇതിന് മധ്യസ്ഥശ്രമം നടത്തി എന്നതിന്റെ പേരിലാണ് ഷാനെ ചില സിപിഎം നേതാക്കളുടെ നിർദ്ദേശ പ്രകാരം പൊലിസ് പ്രതിയാക്കിയത്- കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസ്തവനയിൽ പറഞ്ഞു.
പെൺകുട്ടിയുടെ മൊഴിപ്രകാരം കുറ്റവാളിയായ പെൺകുട്ടിയുടെ കാമുകൻ റിമാന്റിലാണ്. ആദ്യമെടുത്ത കേസിൽ ഷാൻ പ്രതിയല്ല. ഷാന്റെ വാഹനം ഉപയോഗിച്ച കാര്യങ്ങൾ മാത്രമാണ് ഉള്ളത്. ആദ്യമെടുത്ത കേസിൽ പ്രതിയല്ലാതിരുന്ന ഷാൻ മുഹമ്മദിനെ പിന്നീട് സിപിഎ ഇടപെട്ട് പ്രതിചേർത്തെന്നും ആരോപണം ഉന്നയിക്കുന്നു.
പെൺകുട്ടിയെ അന്യായമായി കസ്റ്റഡിയിൽ വച്ച് ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി പരാതിയുണ്ടായിരുന്നു, ഇതിൽ പൊലിസ് അന്വേക്ഷണം നടത്താത്തത് സിപിഎം നിർദ്ധേശപ്രകാരമാണെന്നും യൂത്ത് കോൺഗ്രസ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങൾ വഴി ഷാൻ മുഹമ്മദിനേയും കുടുംബത്തേയും മോശമായി ചിത്രീകരിക്കുകയാണ് ഒരു പറ്റം സിപിഎം പ്രവർത്തകർ. പൊലിസ് ഷാന്റെ ഭാര്യയേയും പ്രായമായ മാതാപിതാക്കളെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ചെന്ന് പൊലീസ് പ്രവർത്തകരെ ഭീക്ഷണി പെടുത്തുന്നു ഭരണ സ്വാധീനത്താൽ ഷാനെതിരെ കള്ളകേസ് പിൻവലിക്കണം എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രസ്താവനയിൽ അവശ്യപെട്ടു.