- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സാമൂഹിക സാഹചര്യങ്ങളെ സർഗ്ഗാത്മകമായി മാറ്റിപ്പണിയണം; സോളിഡാരിറ്റി യൂത്ത് മൂവ്മന്റ്
സാമൂഹിക രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യഛ്യുതികൾക്കെതിരിൽ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും തുരുത്തുകൾ സ്രിഷ്ടിക്കാൻ യുവാക്കൾ കർമ്മ രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മന്റ് സംസ്ഥാന സമിതിയംഗം എ.ടി. ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. 'സ്‌നേഹത്തിന് സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി വക്റയിൽ നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസഹിഷ്ണുതയുടെ വേരുകൾ കേരളീയ പൊതുബോധത്തിലേയ്ക്കും ആഴ്ന്നിറങ്ങി കൊണ്ടിരിക്കുകയാണ്. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. യൂത്ത് ഫോറം വക്റ മേഖല പ്രസിഡണ്ട് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ഫോറത്തിന്റെ 5 വർഷത്തെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം സമാപന പ്രഭാഷണം നടത്തി
സാമൂഹിക രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യഛ്യുതികൾക്കെതിരിൽ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും തുരുത്തുകൾ സ്രിഷ്ടിക്കാൻ യുവാക്കൾ കർമ്മ രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മന്റ് സംസ്ഥാന സമിതിയംഗം എ.ടി. ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. 'സ്‌നേഹത്തിന് സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി വക്റയിൽ നടന്ന യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസഹിഷ്ണുതയുടെ വേരുകൾ കേരളീയ പൊതുബോധത്തിലേയ്ക്കും ആഴ്ന്നിറങ്ങി കൊണ്ടിരിക്കുകയാണ്. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇതിനെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ തീം സോങ്ങിന്റെ പ്രകാശന കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. യൂത്ത് ഫോറം വക്റ മേഖല പ്രസിഡണ്ട് അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ഫോറത്തിന്റെ 5 വർഷത്തെ പ്രവർത്തനങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും നടന്നു. യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം സമാപന പ്രഭാഷണം നടത്തി.കാമ്പയിൻ കൺവീനർ നൗഷാദ് വടുതല, വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, മേഖല ഭാരവാഹികളായ ഉസ്മാൻ പുലാപ്പറ്റ, അബ്ദുൽ ബാസിത്ത്, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.