- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉറക്കഗുളിക കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കി; വീടിനുള്ളിലെ ജലസംഭരണിയിൽ മുക്കിക്കൊന്നു; മൃതദ്ദേഹങ്ങൾ മറവ് ചെയ്തത് വീടിലെ മുറിക്കുള്ളിൽ; കൊൽക്കത്തയിൽ ബന്ധുക്കളെ കൊലപ്പെടുത്തിയ 19 കാരൻ പിടിയിലായത് 4 മാസത്തിന് ശേഷം
മാൾഡ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിൽ 19 കാരൻ നാലുമാസത്തിന് ശേഷം പിടിയിൽ.പണത്തിനും സ്വത്തിനും വേണ്ടിയാവാം ഇയാളുടെ ക്രൂരതയെന്ന് പൊലീസ് പ്രതീകരിച്ചു. മാതാപിതാക്കളെയുൾപ്പടെ കുടുംബാംഗങ്ങളെ കൊന്ന കേസിൽ കൊൽക്കത്തയിലെ മാൾഡ സ്വദേശി ആസിഫ് മുഹമ്മദാണു പിടിയിലായത്.
ഫെബ്രുവരി 28ന് ഇവർക്ക് ഉറക്കഗുളിക കലർത്തിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം മുഖത്തു ടേപ്പ് ഒട്ടിച്ചു.തുടർന്ന് വീടിനുള്ളിലെ ജലസംഭരണിയിൽ മുക്കിക്കൊന്ന ശേഷം മൃതശരീരങ്ങൾ മുറിക്കുള്ളിൽ മറവു ചെയ്യുകയായിരുന്നു. കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ആസിഫിന്റെ സഹോദരനാണു പൊലീസിനു ഇയാളെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിവരം നൽകിയത്.
സംഭവത്തിന് ശേഷം ബന്ധുക്കൾ കൊൽക്കത്തയിലെ ഫ്ളാറ്റിലാണെന്നാണ് ഇയാൾ അയൽക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.കുടുംബാംഗങ്ങളോട് ആസിഫ് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.