ബറേലി: വിവാഹവാഗ്ദാനം ചെയ്ത് തന്നെ തുടർച്ചയായ മൂന്നു വർഷം ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി 21കാരി. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വർഷം തുടർച്ചയായി തന്നെ ലൈംഗികമായി പീഡിപ്പിച്ചന്നാണ് ബറോലിയിലെ നിയൂറിയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നത്.

മൂന്ന് വർഷം മുൻപാണ് യുവതി പ്രതിയുമായി അടുപ്പത്തിലായത്. യുവതിയുമായുള്ള തുടർച്ചയായ കണ്ടുമുട്ടൽ പ്രണയമായി വളർന്നു. പിന്നീട് വിവാഹവാഗ്ദാനം നൽകി തുടർച്ചയായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് യുവതിയുടെ പരാതി. അവന്റെ ആഗ്രഹപൂർത്തികരണത്തിന് ശേഷം വിവാഹത്തിൽ നിന്ന് യുവാവ് പിന്മാറുകയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു. ഐപിസി 36 വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.