- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീരാമനെ അവഹേളിക്കുന്ന തരത്തിൽ വാട്സ്ആപ്പ് സ്റ്റാറ്റസ്; 20കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്
ബെംഗളൂരു: ശ്രീരാമനെ അവഹേളിക്കുന്ന തരത്തിൽ വാട്സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ച 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ റായ്ചുർ ജില്ലയിലെ ദേവദുർഗ താലൂക്കിലാണ് യുവാവ് അറസ്റ്റിലായത്. യുവാവിന്റെ പോസ്റ്റ് വൈറലായതോടെ ഹിന്ദു സംഘടനകൾ ദേവദുർഗ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാൽ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് സംഭവം നിയന്ത്രണാവിധേയമാക്കുകയായിരുന്നു.
വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് യുവാവ് ശ്രീരാമനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലെ സന്ദേശം പ്രചരിപ്പിച്ചതെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവാവിനെ സെപ്റ്റംബർ മൂന്ന് വരെ ജൂഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു. പ്രദേശത്ത് നിലവിൽ സമാധാനപരമായ അന്തരീക്ഷമാണെന്ന് ദേവദുർഗ പൊലീസ് അറിയിച്ചു.
മുസ്ലിം വിഭാഗത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെ ബെംഗളൂരുവിൽ കലാപമുണ്ടായി ഒരാഴ്ചയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പരത്തുന്ന തരത്തിൽ മറ്റൊരു പോസ്റ്റ് ഷെയർ ചെയ്തതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്