- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവെത്തിച്ച് വിതരണം ചെയ്യുന്ന ജില്ലയിലെ പ്രധാനകണ്ണി: പരിശോധന ശക്തമാക്കി പൊലീസും ആന്റി നാർക്കോട്ടിക് വിഭാഗവും
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ റയിൽവെ സ്റ്റേഷനിൽ വെച്ച് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ സ്വദേശി കൊല്ലരിക്കൽ മീത്തൽ വിഷ്ണു എന്ന ഉണ്ണിയാണ് പിടിയിലായത്. വെള്ളയിൽ റെയിൽവെ സ്റ്റേഷൻ കിഴക്കെ പ്ലാറ്റ്്ഫോമിൽ വച്ചാണ് ഉണ്ണിയെ പിടികൂടിയത്. നടക്കാവ് എസ്ഐ എസ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റിനാർക്കോട്ടിക് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഉണ്ണി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ജില്ലയിൽ വ്യാപകമായ പരിശോധനയാണ് ജില്ലാ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ന്യൂജനറേഷൻ ലഹരി മരുന്നുകളടക്കമുള്ളവയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധ കർശനമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊ
കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ റയിൽവെ സ്റ്റേഷനിൽ വെച്ച് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി പാറന്നൂർ സ്വദേശി കൊല്ലരിക്കൽ മീത്തൽ വിഷ്ണു എന്ന ഉണ്ണിയാണ് പിടിയിലായത്. വെള്ളയിൽ റെയിൽവെ സ്റ്റേഷൻ കിഴക്കെ പ്ലാറ്റ്്ഫോമിൽ വച്ചാണ് ഉണ്ണിയെ പിടികൂടിയത്. നടക്കാവ് എസ്ഐ എസ് സജീവിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റിനാർക്കോട്ടിക് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഉണ്ണി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ജില്ലയിൽ വ്യാപകമായ പരിശോധനയാണ് ജില്ലാ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ന്യൂജനറേഷൻ ലഹരി മരുന്നുകളടക്കമുള്ളവയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധ കർശനമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആളായിരുന്നു ഉണ്ണി.
ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവെത്തിച്ച് 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കി വിൽക്കുന്നതായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ ദിവസം ആന്ധ്രയിൽ നിന്നും ഇയാൾ കഞ്ചാവുമായി വെള്ളയിൽ റെയിൽവെ സ്റ്റേഷനിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളെ ചോദ്യം ചെയ്തതിലൂടെ ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെ കുറിച്ചു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്.
അടുത്ത ദിവസങ്ങളിൽ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്ന് നടക്കാവ് സിഐ ടികെ അഷറഫ് അറിയിച്ചു. നടക്കാവ് എസ്ഐ എസ് സജീവിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ നിധീഷ് ടിഎം, സീനിയർ സിപിഒ അഷ്റഫ്, സിപിഒ ബാബു ടികെ, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ് കെ, മുഹമ്മത് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ.കെ.എ, നവീൻ എൻ, സോജി.പി, പ്രപിൻ.കെ, രതീഷ്.പി.കെ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ്.എ.വി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.