- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിങ്ങവനം പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം; ചാന്നാനിക്കാട് സ്വദേശി അറസ്റ്റിൽ
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. ചാന്നാനിക്കാട് സ്വദേശി വിഷ്ണു പ്രദീപാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. അടിപിടിക്കേസിൽ ഇയാൾക്കെതിരേ കേസെടുത്തിരുന്നു.
പൊലീസ് സ്റ്റേഷൻ പരിസരത്ത് പരാക്രമം കാട്ടിയ ഇയാൾ തടയാൻ എത്തിയ പൊലീസുകാരനെ കൈയേറ്റം ചെയ്യുകയും ചെയ്തു. വിഷ്ണു ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Next Story




