ശ്രീനഗർ: രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ ആക്രമണം. ജമ്മു കശ്മീരിൽ ആട്ടിടയനെ മർദിച്ച് അവശനാക്കി. ഗരി ഗബ്ബർ ഗ്രാമത്തിലെ 48കാരനായ മുഹമ്മദ് അസ്ഗറിനെയാണ് ഇരുപതോളം വരുന്ന ആൾക്കൂട്ട ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഗുരുതരമായി പരിക്കേറ്റ അസ്ഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷിയടത്തിൽ കടന്ന പശു വിള നശിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അസ്ഗറിന്റെ മകൻ പശുവിനെ ഓടിച്ചുവിട്ടു.

എന്നാൽ പശുവിന് പരിക്ക് പറ്റി എന്ന് ആരോപിച്ചാണ് ഗോരക്ഷകർ സംഘം ചേർന്നെത്തി അസ്ഗറിനെ മർദിച്ചത്. പ്രശ്നം പരിഹരിക്കാനായി വിളിച്ചുചേർത്ത യോഗത്തിനെത്തിയപ്പോഴാണ് അസ്ഗറിനെയും സഹോദരനെയും ഇവർ മർദിച്ചത്.പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണം.