- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ്ജെന്റർ അനന്യ കുമാരിയുടെ വീട് സന്ദർശിച്ച് യുവജന കമ്മീഷൻ; അനന്യയ്ക്ക് നീതി ഉറപ്പാക്കുമെന്ന് ചിന്താ ജെറോം
കൊല്ലം: ട്രാൻസ്ജെന്റർ അനന്യ കുമാരിയുടെ വീട് സന്ദർശിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം. അനന്യയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളുമായും ചിന്ത സംസാരിച്ചു. അനന്യയ്ക്ക് നീതി ഉറപ്പാക്കുന്നതിനു വേണ്ടി യുവജന കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും കുടുംബാംഗങ്ങൾക്ക് ചിന്ത ഉറപ്പ് നൽകി.
അനന്യയുടെ ആത്മഹത്യയെ തുടർന്ന് യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. അനന്യയുടെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി ഉണ്ടാകണമെന്നും യുവജന കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
ട്രാൻസ്ജെന്റർ സമൂഹങ്ങളുടെ വിവിധ വിഷയങ്ങളിൽ യുവജനകമ്മീഷൻ സജീവമായി ഇടപെട്ട് നീതി ഉറപ്പാക്കുമെന്നും ചിന്താ ജെറോം പറഞ്ഞു.
മറുനാടന് ഡെസ്ക്
Next Story