- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമാസ് സമരം വിജയിപ്പിച്ചത് സിപിഎമ്മുകാർ തന്നെ! മറ്റു വമ്പന്മാരുടെ കാര്യത്തിലും യുവജന കമ്മീഷൻ ഇടപെട്ടിട്ടുണ്ട്; എന്നെ ചീത്ത വിളിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവർ: തന്നെ 'എട്ടുകാലി മമ്മൂഞ്ഞാക്കിയ'വരോട് ആർ വി രാജേഷിന് പറയാനുള്ളത്
തിരുവനന്തപുരം: ആലപ്പുഴ സീമാസ് ടെക്‌സ്റ്റെയിൽസിൽ സമരം നടത്തി വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ശരിക്കും ആർക്കാണ്? ഡോ. തോമസ് ഐസക് എംഎൽഎയാണ് വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയതെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ ഈ വിഷയം വാർത്തയാക്കിയതോടെയാണ് സിപിഐ(എം) ഈ സമരം ഏറ്റെടുക്കുന്നത്. എന്നാൽ പിരിച
തിരുവനന്തപുരം: ആലപ്പുഴ സീമാസ് ടെക്‌സ്റ്റെയിൽസിൽ സമരം നടത്തി വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ശരിക്കും ആർക്കാണ്? ഡോ. തോമസ് ഐസക് എംഎൽഎയാണ് വിഷയം ഏറ്റെടുത്ത് രംഗത്തെത്തിയതെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ്. മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈൻ മാദ്ധ്യമങ്ങൾ ഈ വിഷയം വാർത്തയാക്കിയതോടെയാണ് സിപിഐ(എം) ഈ സമരം ഏറ്റെടുക്കുന്നത്. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുപ്പിക്കാനും മറ്റ് ആനുകൂല്യങ്ങൾ അനുവദിച്ച് നൽകാനും മാനേജ്‌മെന്റിനെ കൊണ്ട് സമ്മതിപ്പിക്കുകയും ചെയ്തത് ആരുടെ മിടുക്കാണ് എന്ന വിഷയത്തിലാണ് തർക്കം വന്നത്. അതുവരെ രംഗത്തെത്തായിരുന്ന സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ ആർ വി രാജേഷ് രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ സിപിഐ(എം) അനുകൂലികൾ അദ്ദേഹത്തെ തെറിവിളിച്ച് രംഗത്തെത്തിയിരുന്നു.
ആർവി രാജേഷ് ഫേസ്‌ബുക്കിൽ ഈ വിഷയത്തെ കുറിച്ചിട്ട പോസ്റ്റായിരുന്നു വിമർശനത്തിന് ആധാരം. ഈ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ആർ വി രാജേഷിനെ എട്ടുകാലി മമ്മൂഞ്ഞാക്കി പലരും രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും ഇതിന്റെ പേരിൽ അദ്ദേഹം നേരിടേണ്ടി വന്നു. ട്രോളുകൾ നിരന്തരം പ്രവഹിച്ചു. ഒടുവിൽ വിഷയത്തിൽ കേസെടുക്കാൻ അധികാരമുണ്ടെന്ന് കാണിച്ചും രാജേഷ് പോസ്റ്റിട്ടു. ഇതോടെ വീണ്ടും വിമർശനത്തിന്റെ മൂർച്ച കൂടുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി യുവജന കമ്മീഷൻ ചെയർമാന്റെ പ്രതികരണം ആരാഞ്ഞത്. ഫേസ്‌ബുക്കിൽ തന്നെ കടന്നാക്രമിക്കുന്നതിൽ അതീവദുഃഖിതയാണ് അദ്ദേഹം സംസാരിച്ചത്. സിപിഎമ്മിനെ കുറ്റപ്പെടുത്താൻ ഉദ്ദേശിക്കാതെ നിർദോഷകരമായതായിരുന്നു തന്റെ ഫേസ്‌ബുക്ക് കുറിപ്പെന്നാണ് രാജേഷ് പറഞ്ഞത്. സീമാസ് സമരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് സിപിഐഎമ്മിനാണെന്ന് സംസ്ഥാന യുവജനകമ്മീഷൻ ചെയർമാൻ ആർ.വി.രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
സീമാസ് പോലുള്ള ടെക്‌സ്റ്റെയിൽ ജീവനക്കാരുടെ വിഷയത്തിൽ താൻ ആദ്യമായല്ല ഇടപെടുന്നതെന്നാണ ്‌രാജേഷ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഈ വിഷയത്തിലെ ഇരട്ടത്താപ്പുകളെ കുറിച്ചും രാജേഷ് പറഞ്ഞു. കുത്തക മുതലാളിമാർ വൻതുകകൾ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകുന്നതു കൊണ്ട് രാഷ്ട്രീയ പാർട്ടികൾക്ക് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല, അതിന് ഉദാഹരണമാണ് തൃശൂരിൽ കല്യാൺ സിൽക്ക്‌സിലെ ജീവനക്കാർ നടത്തിയ സമരത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടു നിന്നത്.
കോഴിക്കോട് സിൽക്കി ബസാർ, തിരുവനന്തപുരത്തെ രാമചന്ദ്ര ടെക്‌സറ്റൈൽസ്, പോത്തീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ സമരങ്ങളിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ട് നിന്നപ്പോൾ, കമ്മീഷനാണ് ഈ സ്ഥാപനങ്ങൾക്കെതിരെ റിപ്പോർട്ട് നൽകിയത്. സംസ്ഥാന യുവജനകമ്മീഷൻ എന്ന നിലയിൽ ആലപ്പുഴയിലെ സീമാസ് സമരത്തിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ഇടപെടൽ നടത്തിയുണ്ടെന്നുള്ളത് വാസ്തവമാണെന്നും രാജേഷ് പറഞ്ഞു. സീമാസ് വിഷയത്തിൽ യുവജന കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഇടപെട്ടത് സദുദ്ദേശത്തോടെ ആണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജീവനക്കാരുമായും മാനേജ്‌മെന്റുമായും പ്രത്യേകം സംസാരിച്ചിരുന്നു.
യുവജന കമ്മീഷൻ ഇടപെട്ടു "സീമാസ് സമരം " ഒത്തു തീർപ്പായി .ആലപ്പുഴ: സീമാസിൽ ഒരാഴ്ചയായി നടന്നു വന്ന തൊഴിലാളി സമരം യുവ...
Posted by RV Rajesh on Sunday, August 16, 2015
1960ലെ കേരള ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മന്റെ് നിയമം ടെക്‌സ്റ്റെയിൽ അടക്കമുള്ള മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളുടെയം മറ്റും കാര്യത്തിൽ നിയമം ലംഘിക്കുന്ന ഉടമകൾക്ക് വളരെ കുറഞ്ഞ നിരക്കിലുള്ള ഫൈൻ മാത്രമാണ് ശിക്ഷയായി ഉണ്ടായിരുന്നത്. കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും തുണിക്കടകളിലെ ജീവനക്കാരുടെ പ്രശ്‌നങ്ങൾ ഞാൻ നേരിട്ടറിഞ്ഞ ശേഷം ഈ നിയമം ഭേദഗതി ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് മനസിലാക്കുകയും മന്ത്രി ഷിബു ബേബി ജോണിനെ ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ഈ നിയമം ഭേദഗതി ചെയ്തത്. ഈ നിയമഭേദഗതി സംബന്ധിച്ച് കമ്മീഷന്റെ പ്രധാന ശുപാർശകൾ ഇവയായിരുന്നു.
1. ജോലി സമയം എട്ടു മണിക്കൂർ ആക്കുക.
2. ജോലി സമയത്തിനിടയിൽ ഇരിക്കാനുള്ള അനുമതി
3. തുണിക്കടകളിൽ ജോലി ചെയ്യുന്നവർക്ക് ജീവനക്കാർക്ക് നാലു മണിക്കൂറിനിടയിൽ ഒരു മണിക്കൂർ വിശ്രമസമയം
4. നിയമലംഘനം നടത്തുവർക്ക് 10000 രൂപ പിഴ
5. തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് തടവ് ശിക്ഷ.
ഇതിൽ കമ്മീഷൻ നിർദ്ദേശിച്ച നാലു ശുപാർശകളും അംഗീകരിച്ചു കൊണ്ടാണ് സർക്കാർ നിയമേഭേദഗതി വരുത്തിയത്. അതേസമയം സീമാസ് വിഷയത്തിൽ ജീവനക്കാരും മാനേജ്‌മെന്റും തമ്മിൽ ധാരണയിലെത്തിയതോടെ കേസെടുക്കാനാവില്ലന്നും ആർ.വി.രാജേഷ് പറഞ്ഞു. എന്നാൽ ലേബർ ക്യാമ്പുകളെ പോലും തോൽപിക്കുന്ന തരത്തിലുള്ള വനിതാ ജീവനക്കാരുടെ ഹോസ്റ്റലിനെ കുറിച്ച് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമം വഴി സ്ഥാപിതമായ അർദ്ധ ജുഡിഷ്യറി അധികാരമുള്ള ഭരണഘടന സ്ഥാപനമാണ് .കേരളത്തിലെ യുവകളെ ശക്ത...
Posted by RV Rajesh on Monday, August 17, 2015
തീർത്തും വൃത്തിഹീനമായ സ്ഥലത്താണ് പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്നതെന്നും കമ്മീഷനംഗങ്ങളും തൊഴിൽ വകുപ്പ് അധികൃതരും നേരിട്ടെത്തി പരിശോധന നടത്തിയാണ് റിപ്പോർട്ട് സമർപ്പിത്. ഇനിയും സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ ലേബർ വകുപ്പ് പ്രശ്‌നപരിഹാരം കണ്ടെത്തിയില്ലെങ്കിൽ ജില്ലാ ലേബർ ഓഫീസർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആർ.വി.രാജേഷ് വ്യക്തമാക്കി.
തൃശൂരിൽ കല്യാൺ സിൽക്കസ് ജീവനക്കാർ നടത്തിയ സമരത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ ഉണ്ടായിരുന്നില്ല. സീമാസിലെ സമരത്തിന് മുമ്പായിരുന്നു ഇത്. സാമൂഹ്യപ്രവർത്തകരും യുവജനകമ്മീഷൻ അംഗങ്ങളും ആണ് പ്രശ്‌നത്തിൽ ഇടപെട്ടത്. ആം ആദ്മി പാർട്ടിയുടെ അകമഴിഞ്ഞ സഹായവും ഇവിടെ ഉണ്ടായി. എന്നാൽ, അവിടെ സിപിഐ(എം) സമരക്കാർക്ക് മുന്നിൽ നിന്നിരുന്നില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സീമാസ് വിഷയത്തിൽ സിപിഐഎമ്മും തോമസ് ഐസക് എംഎൽഎയും നടത്തിയ ഇടപെടലുകൾ വളരെ വലുതാണ്. അക്കാര്യം പ്രശംസിക്കുക തന്നെയാണ് തന്റെ നിലപാട്.
ഇത്തരം വിഷയങ്ങളിൽ മുമ്പ് രാഷ്ട്രീയപാർട്ടികളുടെ ഇടപെടലുകൾ ഉണ്ടായിട്ടില്ല. അതിനു കാരണം ഇത്തരം മുതലാളിമാർ പാർട്ടികൾക്ക് നൽകുന്ന തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ. സീമാസ് വിഷയത്തിൽ തോമസ് ഐസക് എംഎൽഎയുടേയും പാർട്ടിയുടേയും ഇടപെടൽ മറ്റു പാർട്ടികൾ കൂടി മാതൃകയാക്കിയാൽ ജീവനക്കാരെ ചൂഷണം ചെയ്യുന്ന മുതലാളിമാരുടെ പ്രവണത ഇല്ലാതാക്കാൻ കഴിയുമെന്നും യുവജന കമ്മീഷൻ ചെയർമാൻ ആർ.വി.രാജേഷ് പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം മറുനാടനോട് നിലപാട് വ്യക്തമാക്കി. കമ്മീഷനെതിരെ സോഷ്യൽ മീഡിയകളിൽ വരുന്ന അപകീർത്തികരമായ സന്ദേശങ്ങൾക്കെതിരെ കേസെടുക്കുമെന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത് ഒരു മുൻകരുതൽ എന്ന നിലയിൽ സന്ദേശം നൽകാൻ മാത്രമാണ് ഉദ്ദേശിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിനെ എതിർത്തു കൊണ്ട് നൂറുകണക്കിന് പേരാണ് കമന്റ് ചെയ്തത്. ഇങ്ങനെ അസഭ്യവർഷം സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇങ്ങനെ രണ്ടാമതും ഫേസ്‌ബുക്ക് പോസ്റ്റ് ചെയ്തത്. എന്നാൽ, കമന്റ് ഇട്ടു എന്നതിന്റെ എല്ലാവർക്കെതിരെയും കേസെടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണ് ഇല്ലാത്ത വിവാദം ഉണ്ടാക്കിയതെന്നും ആർ.വി.രാജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.