- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം അല്ല ആത്മഹത്യ; വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്; മറക്കാൻ പറ്റുന്നില്ല വാവേ... സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല.. അതോണ്ടാ പോകുന്നത്; പ്രണയനൈരാശ്യത്തെ തുടർന്ന് കാമുകിയുടെ വീടിന് മുന്നിൽ കുറിപ്പെഴുതി യുവാവിന്റെ കടുംകൈ; ദുരന്തവാർത്തയുടെ ഞെട്ടൽ മാറാതെ ശൂരനാട്ടുകാർ
കൊല്ലം: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് കാമുകിയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ശൂരനാട് സ്വദേശി നിഖിൽ ആണ് കഴിഞ്ഞ ദിവസം കാമുകിയായ പെൺകുട്ടിയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചത്. ശൂരനാട് സ്‌ക്കൂളിന് കിഴക്ക് ഭാഗത്തുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയുമായി നിഖിൽ പ്രണയത്തിലായിരുന്നു. നിഖിൽ ഹിന്ദു സമുദായത്തിൽ പെട്ട യുവാവുമായിരുന്നു. ഇരുവരും സ്‌ക്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ ബന്ധമായിരുന്നു. കഴിഞ്ഞ മാസം പെൺകുട്ടിയുടെ വിവാഹം വീട്ടുകാർ മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഇതറിഞ്ഞ് നിഖിൽ പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഒപ്പം പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നായിരുന്നു ഇയാളുടെ കടുംകൈ. പെൺകുട്ടിയുടെ വിവാഹം അടുത്ത തിങ്കളാഴ്ച നടത്താനിരിക്കുകയായിരുന്നു. പെൺകുട്ടി ഒപ്പം ഇറങ്ങി വരാതിരുന്നതിനെ തുടർന്ന് ഏറെ മാനസിക വിഷമത്തിലായ നിഖിൽ രാത്രിയിൽ ഇവരുടെ വീടിന് മുന്നിൽ എത്തി. വീടിന് എതിർ വശമുള്ള കടമുറിയുടെ ഭിത്തിയിൽ ആത്മഹത്യാ കുറിപ്പും എഴുതി വച്ച് തൂങ്ങി മരിക്കുകയായിരുന്നു. കടയുടെ ഭിത്തിയിൽ കു
കൊല്ലം: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് കാമുകിയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചു. ശൂരനാട് സ്വദേശി നിഖിൽ ആണ് കഴിഞ്ഞ ദിവസം കാമുകിയായ പെൺകുട്ടിയുടെ വീടിന് മുന്നിൽ തൂങ്ങി മരിച്ചത്. ശൂരനാട് സ്‌ക്കൂളിന് കിഴക്ക് ഭാഗത്തുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയുമായി നിഖിൽ പ്രണയത്തിലായിരുന്നു. നിഖിൽ ഹിന്ദു സമുദായത്തിൽ പെട്ട യുവാവുമായിരുന്നു. ഇരുവരും സ്‌ക്കൂൾ കാലഘട്ടത്തിൽ തുടങ്ങിയ ബന്ധമായിരുന്നു. കഴിഞ്ഞ മാസം പെൺകുട്ടിയുടെ വിവാഹം വീട്ടുകാർ മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഇതറിഞ്ഞ് നിഖിൽ പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി ഒപ്പം പോകാൻ തയ്യാറായില്ല. ഇതിനെ തുടർന്നായിരുന്നു ഇയാളുടെ കടുംകൈ.
പെൺകുട്ടിയുടെ വിവാഹം അടുത്ത തിങ്കളാഴ്ച നടത്താനിരിക്കുകയായിരുന്നു. പെൺകുട്ടി ഒപ്പം ഇറങ്ങി വരാതിരുന്നതിനെ തുടർന്ന് ഏറെ മാനസിക വിഷമത്തിലായ നിഖിൽ രാത്രിയിൽ ഇവരുടെ വീടിന് മുന്നിൽ എത്തി. വീടിന് എതിർ വശമുള്ള കടമുറിയുടെ ഭിത്തിയിൽ ആത്മഹത്യാ കുറിപ്പും എഴുതി വച്ച് തൂങ്ങി മരിക്കുകയായിരുന്നു. കടയുടെ ഭിത്തിയിൽ കുറിച്ച വരികൾ ഇങ്ങനെയായിരുന്നു. കൊലപാതകം അല്ല ആത്മഹത്യ. വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനമാണ്. മറക്കാൻ പറ്റുന്നില്ല വാവേ... അതോണ്ടാ പോകുന്നത്.. നീ മറ്റൊരാളുടെ കൂടെ പോകുന്നത് കാണാൻ വയ്യ.. സ്നേഹം ഞാൻ അഭിനയിച്ചിട്ടില്ല.. ഇഷ്ടമാരുന്നു ഒരുപാട്... സജിന്റെ കൂടെ ജീവിക്കണം സുഖമായി... ഞാൻ പോകുവാ..Love You Vave.. എന്ന് വാവയുടെ ചേട്ടൻ നിഖിൽ.. എല്ലാവരും എന്നോട് ക്ഷമിക്കണം. ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം..
രാവിലെ റോഡിലൂടെ പോയ വഴിപോക്കരാണ് മൃതദേഹം മൃതദേഹം തൂങ്ങി നിൽക്കുന്നത് കണ്ടത്. ഇവരാണ് വിവരം പൊലീസിൽ അറിയിച്ചത്. സംഭവമറിഞ്ഞ് ശൂരനാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് അടൂർ ഭാഗത്തുള്ള യുവാവുമായിട്ടാണ്. പെൺകുട്ടി വിവാഹം അടുത്തപ്പോൾ കളം മാറ്റി ചവിട്ടുകയായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ നിഖിലിനൊപ്പം ഇറങ്ങിചെല്ലാം എന്ന് പെൺകുട്ടി നിഖിലിനോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ നിഖിൽ വിളിച്ചിട്ട് ഇറങ്ങി ചെന്നില്ല. ദളിത് വിഭാഗത്തിൽ പെട്ട ആളാണ് നിഖിൽ. മൈസൂരിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.