ന്യൂയോർക്ക്: ജനുവരി 7 ന് നടന്ന ക്രിസ്തുമസ് ആഘോഷ വേളയിൽ ബ്രോങ്ക്‌സ്,വെസ്റ്റ്‌ചെസ്റ്റർ ഓർത്തഡോക്‌സ് ചർച്ചസ് ( ബി ഡബ്ല്യൂ ഓ സി) പ്രസിഡന്റ് ഫാ.ഡോ. ജോർജ് കോശി, കോൺഫറൻസ് കോർഡിനേറ്റർ ഫാ. ഡോ. വർഗീസ് എംഡാനിയേലിനെ വേദിയിലേക്ക് ക്ഷണിച്ചു. വർഗീസ് അച്ചൻ മുൻകാലങ്ങളിൽ ഈഏരിയായിൽ നിന്നും നൽകിയിട്ടുള്ള എല്ലാ സഹായങ്ങൾക്കും സഹകരണത്തിനും നന്ദിപ്രകാശിപ്പിച്ചു. ഈവർഷവും അതേപോലെയുള്ള സഹകരണം പ്രതിക്ഷിക്കുന്നതായുംഅറിയിച്ചു. മുൻ വര്ഷങ്ങളിലേതിനേക്കാൾ ഈവർഷത്തെ പ്രേത്യകതയായ ബി ഡബ്ല്യൂ ഓസി ഗായകരുടെ സാന്നിദ്ധ്യം കോൺഫറൻസിന് പുത്തൻ ഉണർവ് നൽകുമെന്ന് ഫാ.ഡോ. വര്ഗീസ് എം. ഡാനിയേൽ അഭിപ്രായപ്പെടുകയുണ്ടായി.

കോൺഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുമ്പയിൽ, ട്രഷറാർ മാത്യു വര്ഗീസ്, ജോയിന്റ്ട്ര ഷറാർ ജയ്സൺ തോമസ്, ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റി ചെയർ എബി കുറിയാക്കോസ്‌ വെസ്‌റ്‌ചെസ്റ്ററിൽ നിന്നുമുള്ള ഫിനാൻസ് കമ്മിറ്റി അംഗങ്ങളായ കെ. ജി ഉമ്മൻ, ടറൻസൺ തോമസ്, കുറിയാക്കോസ് തര്യൻ, ജിയോ ചാക്കോ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ.ഫിലിപ്പ് ജോർജ്, സാജൻ മാത്യു എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

ഫിനാൻസ് ആൻഡ് സുവനീർ കമ്മിറ്റി ചെയർ എബി കുറിയാക്കോസ് റാഫിളിനെകുറിച്ചും, അതുകൊണ്ടു കോൺഫറൻസിന് ലഭിക്കുന്ന പ്രയോജനത്തെപ്പറ്റിയും സംസാരിച്ചു. നറുക്കെടുപ്പിലൂടെ സ്വരൂപിക്കുന്ന വരുമാനം കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻസെന്റ് റിൽ നടക്കുന്ന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്ന ഏവർക്കുംസഹായകമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതായിരിക്കും. ഏവരും മുൻകൂട്ടിരജിസ്റ്റർ ചെയ്യുവാൻ അഭ്യർത്ഥിച്ചു

റാഫിളിന്റെ ഒന്നാം സമ്മാനം മെഴ്‌സിഡസ് ബെൻസ് GL 250 SUV ആണ്. ഏകദേശം നാല്പത്തിനായിരും ഡോളർ വിലയുണ്ട്. രണ്ടാം സമ്മാനമായ എൺപതു ഗ്രാം സ്വർണംഏകദേശം അയ്യായിരം ഡോളർ വിലയുള്ളതാണ്. അത് രണ്ടു പേർക്കായി ലഭിക്കും .മൂന്നാംസമ്മാനമായ ഐഫോൺ ആയിരം ഡോളറോളം വിലവരുന്നതാണ്. ഇത് മുന്നുപേർക്കായിലഭിക്കും. ഏവരോടും നിശ്ചിത കാലയളവിനുള്ളിൽ രണ്ടായിരം ടിക്കറ്റുകൾ ഭദ്രാസനത്തിന്റെ എല്ലാ ഇടവകയിലും ആകർഷകമായ വിലയിൽ വിതരണം ചെയ്യന്നതിന്റെ സാധ്യതകളെക്കുറിച്ചും അതിൽനിന്നും നേടാവുന്ന സമ്മാനങ്ങളെ കുറിച്ചുംഓർമ്മിപ്പിക്കുകയുണ്ടായി.

ടറൻസൺ തോമസ്, ഡോ. ഫിലിപ്പ് ജോർജിനെ യോഗത്തിനു പരിചയപ്പെടുത്തി. അദ്ദേഹം റാഫിളിന്റെ വിജയത്തിനായി സഹായം ചെയ്യന്ന രണ്ടു പേരിൽ ഒരാൾ ആണെന്നുംഇപ്പോൾത്തന്നെ ആയിരം ഡോളറിന്റെ ടിക്കറ്റ് വാങ്ങി എന്നും അറിയിച്ചു. കൂടാതെ എൺപതു ഗ്രാംസ്വർണം രണ്ടാം സമ്മാനമായി തന്നു സഹായിക്കുന്ന തോമസ് കോശി, വത്സാ കോശിഎന്നിവരെയും പരിചയപെടുത്തുകയുണ്ടായി.

സ്വർണ്ണ വജ്ര വ്യാപാര രംഗത്ത് ദീർഘ കാലമായി പ്രവർത്തിക്കുന്ന തോമസ് കോശി മുന്മാനേജിങ് കമ്മിറ്റി മെമ്പറും (സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് വെസ്റ്റ്‌ചെസ്റ്റർ) ഇടവകഅംഗവുമാണ് . അദ്ദേഹം പന്ത്രണ്ടു വർഷം വെസ്റ്റ്‌ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റ് കമ്മീഷണർ രണ്ടുപ്രാവിശ്യം മലയാളി അസോസിയേഷൻ പ്രസിഡണ്ട്, ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിനാഷണൽ ചെയർമാൻ, ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്സ് എന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്. വിവിധ തലങ്ങളിൽ പൊതു രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെസഹായം കോൺഫറൻസിന് ശക്തി പകരും. അദ്ദേഹം മുൻ കാലങ്ങളിൽ കോൺഫറൻസിന്‌ചെയ്ത എല്ലാ സഹായ സഹകരണങ്ങൾക്കും കോൺഫറൻസ് കോഓർഡിനേറ്റർ ഫാ. ഡോ.വർഗീസ് എം ഡാനിയേൽ പ്രത്യേകമായ നന്ദിയും സ്‌നേഹവും അറിയിക്കുകയുണ്ടായി.

കോൺഫറൻസിന് സാമ്പത്തിക സഹായങ്ങൾ ചെയ്യുന്ന കുഞ്ഞുഞ്ഞമ്മ വർഗീസ് (സെന്റ്‌തോമസ് ഓർത്തഡോക്‌സ് ചർച്ച് യോങ്കേഴ്സ്) ആയിരം ഡോളറിന്റെ ടിക്കറ്റ്‌ വാങ്ങിയതായി കുര്യാക്കോസ് തര്യൻ യോഗത്തെ അറിയിക്കുകയുണ്ടായി.വെരി. റവ ചെറിയാൻ നീലാങ്കൽ കോർഎപ്പിസ്‌കോപ്പ, ഫാ. ഫിലിപ്പ് സിഎബ്രഹാം, ഫാ. പൗലോസ് റ്റി. പീറ്റർ എന്നിവർ വേദിയിൽ ഉപവിഷ്ടരാകുകയും കോൺഫറൻസിന്ആശംസകൾ നേരുകയും ചെയ്തു.