കാസറഗോഡ്: ഈ കഴിഞ്ഞ തിരുവോണദിനത്തിൽ തിരുവനന്തപുരത്ത് ഉണ്ടായ ഇരട്ടക്കൊലപാതകത്തിന്റെ പേരിൽ സിപിഎം.ഗുണ്ടകൾ പ്രതിഷേപ്രകടനം നടത്തി ജില്ലയിലെ പല പ്രദേശങ്ങളിലെയും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രവർത്തകരെ മർദ്ദിച്ച് അക്രമം അഴിച്ചു വിടുകയാണുണ്ടായത്.

ഒഴിഞ്ഞവളപ്പിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെ മർദ്ദിച്ച് അവരുടെ വാഹനം അഗ്‌നിക്കിരയാക്കുകയും ചെയ്തു.

സംഭവസ്ഥലം യൂത്ത് കോൺഗ്രസ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് രാഹുൽ രാംനഗർ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് നിധീഷ് കടയങ്ങൻ, മുൻ ബ്ലോക്ക് സെക്ട്ടറി ഭവിൻ രാജ് തുടങ്ങിയവർ സന്ദർശിച്ചു.