- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെടി ജലീൽ അറബി കടലിൽ... മന്ത്രി സ്ഥാനം രാജിവെക്കാത്ത കെ.ടി ജലീലിനെ അറബിക്കടലിന്റെ ആഴങ്ങളിലേക്ക് തള്ളി യൂത്ത് കോൺഗ്രസ്; യുവജന സംഘടനയുടെ വ്യത്യസ്തമായ പ്രതിഷേധം കൊല്ലത്ത്
കൊല്ലം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എൻ ഐ.എയും ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനും വിധേയനാകാനിരിക്കുന്ന മന്ത്രി കെ ടി ജലീൽ രാജി വയ്ക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ ടി ജലീലിന്റെ കോലം പ്രതീകാത്മകമായി അറബിക്കടലിൽ നിക്ഷേപിച്ച് പ്രതിഷേധിച്ചു.
രാജ്യത്ത് നാളിതുവരെ കേട്ടുകേൾവി ഇല്ലാത്ത പ്രവർത്തനമാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ വഴി കള്ളക്കടത്ത് നടത്തുന്നതിലൂടെ കേരളത്തിൽ നടന്നിരിക്കുന്നത്. ഈ കള്ളക്കടത്തിൽ ജലീലിനെ പങ്കു വളരെ വ്യക്തമാണ്. കള്ളക്കടത്തിനെ ന്യായീകരിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണ്. കേന്ദ്രത്തിൽ മോദിയുടെ വർഗീയ അജണ്ടയ്ക്ക് സമാനമായി കേരളത്തിലും പുതിയ വർഗീയധാര നടപ്പാക്കാനാണ് ഖുർആനെ കൂട്ടുപിടിച്ചുകൊണ്ട് സിപിഎം ശ്രമിക്കുന്നതെന്ന് പ്രതീകാത്മക സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണുസുനിൽ പന്തളം ആരോപിച്ചു.
യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ വിഷ്ണു വിജയൻ, നവാസ് റഷാദി, ഒബി രാജേഷ്, കൗശിക് എം.ദാസ്, ഹർഷാദ് കൊല്ലം, ബിച്ചു കൊല്ലം, സിദ്ദിഖ് കൊളംബി, മഹേഷ് മനു എന്നിവർ നേതൃത്വം നൽകി
മറുനാടന് മലയാളി ബ്യൂറോ