തിരുവനന്തപുരം: സ്‌കൂൾകുട്ടികൾക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ ഏട്ട് മാസം പൂഴ്തിവച്ചതിനെതിരെയും, വ്യാജവോട്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് ( 28-3-2021 ന് ) വൈകീട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അറിയിച്ചു.

കഴിഞ്ഞ ഏട്ടുമാസമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാതെ സർക്കാർ പൂഴ്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ സ്വാധീനിക്കാനുള്ള മാർഗമെന്ന നിലയിൽ അത് വിതരണം ചെയ്യാൻ ശ്രമിച്ചു. അതോടൊപ്പം മെയ് മാസത്തിൽ നൽകേണ്ട ക്ഷേമ പെൻഷനുകൾ ഏപ്രിൽ മാസം ആദ്യം തന്നെ മുൻകൂറായി വിതരണം ചെയ്യാനും സർക്കാർ തിരുമാനിച്ചു. ഇതും വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.

ഒരേ നിയോജകമണ്ഡലത്തിലെ വിവിധ ബൂത്തുകളിലും, അതോടൊപ്പം സമീപ നിയോജക മണ്ഡലങ്ങളിലും ഒരേ വ്യക്തിയുടെ വിവിധ ഫോട്ടോകൾ ഉപയോഗിച്ച് ആയിരക്കണക്കിന്ാ വ്യാജവോട്ടുകളാണ് ചേർത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വ്യക്തമായിരിക്കുകയാണ്. ഇതെല്ലാം മുൻ നിർത്തിയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ അറിയിച്ചു.