- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷരത മിഷൻ ഡയറക്ടറുടെ കോടികളുടെ അഴിമതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ്; ആസ്ഥാന നിർമ്മാണത്തിന്റെ മറയിൽ 3 കോടിയുടെ അഴിമതിയെന്ന് ആരോപണം
തിരുവനന്തപുരം: സാക്ഷരത മിഷന് സ്വന്തമായി ആസ്ഥാനം നിർമ്മിച്ചതിന്റെ മറപറ്റി സർക്കാരിന്റെ 3 കോടിയോളം രൂപ തട്ടിയ ഡയറക്ടർ പി എസ് ശ്രീകലയെ ഉടൻ അറസ്റ്റ് ചെയ്തു തുറങ്കിൽ അടയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. എം ബാലു ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേട്ടയിലെ സാക്ഷരത മിഷൻ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരവും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള 43 സെന്റ് സ്‌കൂൾ പരിസരം കയ്യേറിയാണ് സാക്ഷരത മിഷന് കെട്ടിട സമുച്ഛയം പണികഴിപ്പിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിക്ഷിപ്തമായ ഭൂമിയിൽ 16 സെന്റിൽ 7000 ചതുരശ്ര അടി വിസ്തീർണത്തിൽ കെട്ടിടം നിർമ്മിക്കാൻ ആയിരുന്നു സർക്കാർ അനുമതി. എന്നാൽ 43 സെന്റ് സ്ഥലം കയ്യേറി 13654 ചതുരശ്ര അടി വിസ്തീർണ ത്തിൽ ആണ് മൂന്നു നില കെട്ടിടം പണി കഴിപ്പിച്ചത്.
ചതുരശ്ര അടിക്കു 1400 രൂപ നിരക്കിൽ കെട്ടിട നിർമ്മാണം നടത്തുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിനെ കൊണ്ട് 3657 രൂപ നിരക്കിൽ 4.87 കോടി രൂപയിൽ ആണ് നിർമ്മാണം നടത്തിയത്. രണ്ട് കോടിക്കുള്ളിൽ ഒതുങ്ങുമായിരുന്ന നിർമ്മാണത്തിനാണ് ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. സർക്കാരിന്റെ മൂന്നു കോടിയോളം രൂപയാണ് പി എസ് ശ്രീകല തട്ടിയത്. രാജ ഭരണകാലത്ത് നിർമ്മിച്ച പുസ്തക ഡിപ്പോ പൊളിച്ചു മാറ്റിയാണ് കെട്ടിടം നിർമ്മിച്ചത്. ഇതിലും കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. പുസ്തക ഡിപ്പോ പൊളിച്ചപ്പോൾ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തേക്ക്, ഈട്ടി തടികളിലെ ഉരുപ്പടികളും കടത്തി. കോടികളുടെ ഈ തട്ടിപ്പിനെക്കുറിച്ചു സർക്കാർ സമഗ്ര അന്വേഷണം നടത്തണം. അധോലോക സർക്കാരിന്റെ നായകൻ ആയ മുഖമന്ത്രി പിണറായി വിജയന് ഈ അഴിമതിയിലെങ്കിലും പങ്കില്ലെങ്കിൽ സമഗ്ര അന്വേഷണത്തിന് നടപടി സ്വീകരിക്കണം. പേര് പോലും രജിസ്റ്റർ ചെയ്യാത്തവർക്ക് തുല്യത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു നടത്തുന്ന സാക്ഷരത മിഷന്റെ അക്ഷര ശ്രീ പദ്ധതി സംബന്ധിച്ച അഴിമതിയും സർക്കാർ അന്വേഷിക്കണമെന്നും എസ്. എം ബാലു ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നിയോജക മണ്ഡലം പ്രസിഡന്റ് കിരൺ ഡേവിഡ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുധീർഷ, ഷീബ പാട്രിക്, അനന്ദു, ഷമീർ, അച്ചു അജയ്‌ഘോഷ്, മനോജ് കോൺഗ്രസ് നേതാക്കളായ ഡി. അനിൽകുമാർ, വിജയകുമാർ, സന്തോഷ് കുമാർ, ഉദയൻ തുടങ്ങിയവർ സംസാരിച്ചു