- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല പ്രയോഗങ്ങൾ കേരളത്തിന് അപമാനം; ചുരുളി ഒ.ടി.ടിയിൽനിന്ന് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' ഒ.ടി.ടിയിൽനിന്ന് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ്. സിനിമയിലെ അശ്ലീല പ്രയോഗങ്ങൾ കേരളത്തിന് അപമാനമാണ്. എ സർട്ടിഫിക്കറ്റ് സിനിമകൾ ഒ.ടി.ടിയിൽ അനുവദിക്കരുതെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
എസ്. ഹരീഷിന്റെ തിരക്കഥയിൽ ലിജോ പെല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.
പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) ചുരുളി തെരഞ്ഞെടുത്തിരുന്നു. സോണി ലിവിൽആണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്.
Next Story