- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പെട്രോൾപമ്പിൽ കോലം കത്തിച്ച് സമരം'; മറ്റ് സംഘടനകൾക്ക് 'നിലവാര' സർട്ടിഫിക്കറ്റ് നല്കുന്ന റഹീം ഡിവൈഎഫ്ഐയുടെ നിലവാരത്തെക്കുറിച്ച് പരിശോധിക്കണം; പമ്പ് കൊളുത്തികൾ ആകരുത്: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഎഫ്ഐ നടത്തുന്ന സമരരീതികളെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പ്രതിഷേധ സൂചകമായി പമ്പിന് മുന്നിൽ കോലം കത്തിച്ച് ഡിവൈഎഫ്ഐ സമരം നടത്തിയെന്ന വാർത്തകളെ പരിഹസിച്ചാണ് രാഹുലിന്റെ പോസ്റ്റ്.
പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും അത് വലിയ അപകടമാണെന്നും പ്രവർത്തകരെ പറഞ്ഞ് മനസിലാക്കണം. മറ്റ് സംഘടനകൾക്ക് നിരന്തരം 'നിലവാര' സർട്ടിഫിക്കറ്റ് നൽകുന്ന നേതാവ് റഹീം ഡിവൈഎഫ്ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്നും രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പരിഹസിക്കുന്നു.
'ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക....
അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് ഡിവൈഎഎഫ്ഐ'. കുറിപ്പിൽ രാഹുൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട റഹീം,
ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നിൽ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്റ്റോറികൾ കണ്ടപ്പോൾ ഞാൻ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകൾക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്. അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നതുകൊണ്ടാണ് വിശ്വസിച്ചത്. മറ്റ് സംഘടനകൾക്ക് നിരന്തരം 'നിലവാര' സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.പമ്പിൽ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാൻ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടിൽ അഗ്നി ദുരന്തമുണ്ടാകുവാൻ അത് മതി.
പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോൾ, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റർ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാൽ പോലും 72 രൂപയ്ക്ക് പെട്രോൾ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങൾ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സർക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തിൽ പങ്കാളിയാവുക....
അല്ലാതെ പമ്പ് കൊളുത്തികൾ ആകരുത് DYFI
ന്യൂസ് ഡെസ്ക്