- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂച്ചയുമായി മെഡിക്കൽ സൂപ്രണ്ടിന് മുന്നിലെത്തി യൂത്ത്കോൺഗ്രസ് പ്രവർത്തകർ; പേവിഷ പ്രതിരോധ വാക്‌സീൻ ക്ഷാമത്തിൽ പാലക്കാട് വേറിട്ട പ്രതിഷേധവുമായി യൂത്ത്കോൺഗ്രസ്സ് ; യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഒടുവിൽ മടങ്ങിയത് വാക്സിനുമെടുത്ത്
പാലക്കാട്: പേ വിഷ പ്രതിരോധ വാക്‌സീന് സർക്കാർ ആശുപത്രികളിൽ കടുത്ത ക്ഷാമം. വിഷയത്തിൽ അടിയന്തര നടപടി
ആവശ്യപ്പെട്ട് പാലക്കാട് യൂത്ത്‌കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.പൂച്ചയുമായി എത്തിയാണ് പ്രവർത്തകർ ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ടിനെ ഉപരോധിച്ചത്.
പൂച്ചയുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പേവിഷ പ്രതിരോധ വാക്‌സീൻ ക്ഷാമത്തിനെതിരെ പ്രതിഷേധിക്കാനെത്തിയത്. കാർഡ് ബോർഡ് പെട്ടിയിൽ സുരക്ഷിതമായിട്ടാണ് പൂച്ചയെ കൊണ്ടുവന്നതെങ്കിലും ബഹളത്തിനിടെയിൽ പൂച്ച പെട്ടിയിൽ ചാടിയോടിപ്പോയി. ചാടി ഓടുന്നതിനിടെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.സദ്ദാം ഹുസൈന്റെ കയ്യിൽ പൂച്ച മാന്തുകയും ചെയ്തു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽനിന്ന് കുത്തിവയ്‌പെടുത്തശേഷമാണു മടങ്ങിയത്.
പ്രതിദിനം 70 മുതൽ 90 പേർക്ക് വരെ ആന്റി റാബിസ് സിറം പാലക്കാട് ജില്ലാ ആശുപത്രിയിൽ ആവശ്യമായി വരുന്നുണ്ട്. അതുപോലെ തന്നെ പ്രതിദിനം നൂറിലേറെപ്പേർക്ക് ഐഡിആർ വാക്‌സിനേഷൻ ആവശ്യമായി വരുന്നുണ്ട്. ഇവയ്ക്ക് ക്ഷാമം നേരിടുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്..ഈ സാഹചര്യത്തിലായിരുന്നു പ്രതിഷേധം.ഉപരോധത്തെ തുടർന്ന് പരമാവധി വേഗത്തിൽ വാക്‌സീൻ ലഭ്യമാക്കാൻ പരിശ്രമിക്കുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
തരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി മുറിവേൽക്കുന്നവർക്കും പേവിഷബാധക്ക് സാധ്യതയുള്ള കേസുകളിലും ആന്റി റാബിസ് സിറമാണ് (എആർഎസ്) നൽകുന്നത്. തെരുവുനായ്ക്കളുടെ കടിയേറ്റാൽ ഇൻട്രാഡെൽമൽ റാബിസ് വാക്‌സീനാണു സാധാരണ കുത്തിവയ്ക്കുന്നത്. പേവിഷബാധക്കെതിരെ കുത്തിവെടുപ്പ് വേണ്ടവർക്ക് വാക്‌സീനും സിറവും യഥാസമയം ലഭിക്കുന്നില്ല എന്നാണ് ആരോപണം. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ എത്തിക്കുന്നത്. കോവിഡ് മരുന്നു ശേഖരണത്തിന്റ പേരിൽ അഴിമതി നേരിടുന്നതാണ് മരുന്നുവിതരണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ