തിരുവനന്തപുരം: ശ്രീജിത്തിന്റെ സമരപന്തൽ സന്ദർശിക്കാനത്തിയ വേളയൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിന് യൂത്ത് കോൺഗ്രസുകാരുടെ ആക്രമണം. നെയ്യാറ്റിൻകര സ്വദേശി ആൻഡേഴ്‌സണെയാണ് യൂത്ത് കോൺഗ്രസുകാർ മാർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

മുൻ കെ എസ് യു പ്രവർത്തകനായ ആൻഡേഴ്‌സൻ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമർശിച്ചിരുന്നു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആൻഡേഴ്‌സൺ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.