- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പിലേക്ക് കയറ്റിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കലിപ്പു മൂത്തു; ജീപ്പിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകർത്തു ശേഷം വെല്ലുവിളി; 'എന്താടാ നിനക്ക്.. എന്തു കാണിക്കുവാടാ.. തെണ്ടിത്തരം കാണിക്കരുത്.. തെണ്ടിത്തരം.. കേട്ടോ..' എന്നു പൊലീസിനു നേരെ ആക്രോശം; എല്ലാം തത്സമയം പകർത്തി ചുറ്റും നിന്ന മാധ്യമപ്രവർത്തകരും; മന്ത്രി ജലീലിനെതിരായ പ്രതിഷേധം പൊതുമുതൽ തകർത്തുകൊണ്ടു വേണോ? യൂത്ത് കോൺഗ്രസുകാരന്റെ പരാക്രമ വീഡിയോ വൈറൽ
കൊച്ചി: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഐഎ മന്ത്രി കെ ടി ജലീലീനെ ചോദ്യം ചെയ്തു കൊണ്ടിരിക്കയാണ്. ഇതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധം വിവിധ കോണുകളിൽ നിന്നും ഉയരുകയും ചെയ്യുന്നു. പ്രതിപക്ഷ സംഘടനകളെല്ലാം തെരുവിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ടു രംഗത്തുണ്ട്. ഇതോടെ കൊച്ചിയിലെ എൻഐഎ ഓഫീസിന് മുന്നിലും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഒരു പറ്റം യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഐഎ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമാായി എത്തിയത്. ഇവർ മുന്നോട്ടു പോകുന്നത് സുരക്ഷയുടെ ഭാഗമായി പൊലീസ് തടയുകയും സമരക്കാരെ കസ്റ്റഡിയിൽ എടുത്തുകയും ചെയ്തു.
അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ കൂട്ടത്തിൽ ഒരു പ്രവർത്തകൻ അക്രമാസക്തനായി. പൊലീസ് ജീപ്പിനുള്ളിൽ കയറിയ ഇതോടെ അക്രമസാക്തനായ പ്രവർത്തകൻ വാഹനത്തിന്റെ ചില്ല് കൈമുട്ടുകൊണ്ട് ഇടിച്ചു തകർത്തു. എൻഐഎ ഓഫിസിനു മുന്നിൽനിന്നു പൊലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ്, ജീപ്പിന്റെ വിൻഡ് ഷീൽഡ് കൈമുട്ടുകൊണ്ട ഇടിച്ചു തകർത്തത്. പൊലീസിനു നേരെ ഇയാൾ തട്ടിക്കയറുകയും ചെയ്തു.
ചിലരെ പൊലീസ് വാനിലും ചിലരെ ജീപ്പിലുമായിരുന്നു കയറ്റിയത്. ഇതിനിടെ അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റിയ ഒരു പ്രവർത്തകൻ പൊലീസ് ജീപ്പിനുള്ളിൽ ഇരുന്ന് ജീപ്പിന്റെ ചില്ല് കൈകൊണ്ട് ഇടിച്ചുപൊട്ടിക്കുകയായിരുന്നു. അഞ്ചോളം സമരക്കാരെയായിരുന്നു ജീപ്പിനുള്ളിൽ കയറ്റിയത്. 'എന്താടാ നിനക്ക്.. എന്തു കാണിക്കുവാടാ.. തെണ്ടിത്തരം കാണിക്കരുത്.. തെണ്ടിത്തരം.. കേട്ടോ..' എന്നു പറഞ്ഞുകൊണ്ടാണ് പൊലീസിനും നേരെ അസഭ്യവർഷം നടത്തിയത്. പൊലീസുകാർക്കെതിരെ കോൺഗ്രസ് പ്രവർത്തകൻ തട്ടിക്കയറുന്ന വീഡിയോ സൈബർ ലോകത്തും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വളരെ മാന്യമായിട്ടാണ് ഞങ്ങൾ പരിപാടി നടത്തിയതെന്നും തെണ്ടിത്തരം കാണിക്കരുതെന്നും ഇയാൾ പറയുന്നുണ്ടായിരുന്നു. അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഓഫിസിനു പുറത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അനേഷണ ഏജൻസി മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്നത് അഞ്ചു മണിക്കൂർ പിന്നിട്ടു. രാവിലെ ആറു മണിക്കാണ് ചോദ്യം ചെയ്യലിനായി ജലീൽ എൻഐഎ ഓഫിസിൽ എത്തിയത്. മാധ്യമ ശ്രദ്ധ ഒഴിവാകാൻ സ്വകാര്യ കാറിൽ ആയിരുന്നു മന്ത്രി എത്തിയതെങ്കിലും പെട്ടെന്നു തന്നെ വാർത്ത പുറത്തെത്തി. രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ പതിനൊന്നു മണിക്കു ശേഷവും തുടരുകയാണെന്നാണ് അറിയുന്നത്.
നയതന്ത്ര ചാനൽ വഴി എത്തിയ ഖുറാൻ കൈപ്പറ്റിയതു സംബന്ധിച്ചാണ് എൻഐഎ വിവരങ്ങൾ തേടുന്നത് എന്നാണ് അറിയുന്നത്. കോൺസുലേറ്റ് വഴിയെത്തിയ ഖുറാൻ മന്ത്രിയുടെ കീഴിലുള്ള സിആപ്റ്റിന്റെ വാഹനത്തിലാണ് മലപ്പുറത്തേക്ക് എത്തിച്ചത്. ഇത് സംശയകരമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. അതേസമയം ജലീലിന്റെ രാജിക്കായി പ്രതിപക്ഷം മുറവിളി ശക്തമാക്കി. എൻഐഎ ചോദ്യം ചെയ്ത മന്ത്രിക്കു പദവിയിൽ തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പറഞ്ഞു. സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ