- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെയാണ് മനുഷ്യ ജീവനെ ഇത്ര നിസാരമായി സമീപിക്കാൻ നമുക്കാവുന്നത്? എത്ര വലിയ ശത്രുവാണെങ്കിലും മനുഷ്യന്റെ ശരീരത്തിൽ ആഴത്തിൽ ആയുധം കടത്തി ജീവൻ പറിച്ചെടുക്കാൻ കഴിയുന്ന ക്രൂരത എങ്ങനെ സംഭവിക്കുന്നു? ഒരു നേതാവും എന്തുകൊണ്ടാണ് കൊല്ലപ്പെടാതിരിക്കുന്നത്?
തിരുവനന്തപുരം: കണ്ണൂരിൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരാൾ കൂടി കൊലക്കത്തിക്ക് ഇരയായി. ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടെ 300ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഇപ്പോഴും രാഷ്ട്രീയത്തിന്റെ പേരിലുള്ള വൈരം തീർക്കലുകൾ യഥേഷ്ടം തുടരുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ രണ്ട് തട്ടിൽ പലപ്പോഴുമുള്ളത് സിപിഎമ്മും ബിജെപിയുമാണ്. ഇവരുടെ വൈരം തീർക്കലിനിടയിൽ കോൺഗ്രസിനൊന്നും കാര്യമായ റോളില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഒരു കോൺഗ്രസുകാരനാണ്. താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം അധികാരത്തിൽ വന്ന ശേഷം ഇതിനോടകം കേരളത്തിൽ 24 പേരാണ് രാഷ്ട്രീയത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ടത്. ഇങ്ങനെ കൊല ചെയ്യപ്പെട്ടവർ ഏറെയും ബിജെപി പ്രവർത്തകരോ, സിപിഎമ്മുകാരോ ആണ്. എസ്ഡിപിഐ പ്രവർത്തകരും ഇങ്ങനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില
തിരുവനന്തപുരം: കണ്ണൂരിൽ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഒരാൾ കൂടി കൊലക്കത്തിക്ക് ഇരയായി. ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെയാണ് ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷത്തിനിടെ 300ലേറെ രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഇപ്പോഴും രാഷ്ട്രീയത്തിന്റെ പേരിലുള്ള വൈരം തീർക്കലുകൾ യഥേഷ്ടം തുടരുകയാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ രണ്ട് തട്ടിൽ പലപ്പോഴുമുള്ളത് സിപിഎമ്മും ബിജെപിയുമാണ്. ഇവരുടെ വൈരം തീർക്കലിനിടയിൽ കോൺഗ്രസിനൊന്നും കാര്യമായ റോളില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് ഒരു കോൺഗ്രസുകാരനാണ്. താൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി പ്രവർത്തിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.
പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം അധികാരത്തിൽ വന്ന ശേഷം ഇതിനോടകം കേരളത്തിൽ 24 പേരാണ് രാഷ്ട്രീയത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ടത്. ഇങ്ങനെ കൊല ചെയ്യപ്പെട്ടവർ ഏറെയും ബിജെപി പ്രവർത്തകരോ, സിപിഎമ്മുകാരോ ആണ്. എസ്ഡിപിഐ പ്രവർത്തകരും ഇങ്ങനെ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകനാണ് എന്ന കാര്യത്തിൽ പൊലീസ് ഉറച്ചു പറഞ്ഞിട്ടില്ല. എന്നാൽ, സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിൽ യുവാവ് ഉണ്ടായിരുന്നു എന്നത്് വാസ്തവമാണ്.
തങ്ങളെ തൊട്ടുകളിച്ചാൽ അമ്മയെ കണ്ട്, സ്വന്തം ലവീട്ടിൽ കിടന്ന് മരിക്കില്ലെന്ന് പറഞ്ഞാണ് ഇവർ മുദ്രാവാക്യം മുഴക്കിയത്. ഈ റാലിയിൽ മുദ്രാവാക്യം മുഴക്കിയതു കൊണ്ട് സിപിഎമ്മാണെന്ന് പ്രാഥമികമായി ആരോപണം നേരിടേണ്ടി വരും. ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎം ആണെങ്കലും അല്ലെങ്കിലും സിപിഎം ഭരിക്കുമ്പോൾ കൊല്ലപ്പെട്ടു എന്ന കാരണം കൊണ്ട് അതിന്റെ ഉത്തരവാദിത്തം അവർക്കുണ്ട്.
പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആഭ്യന്തര വകുപ്പ് അദ്ദേഹം കൈകാര്യം ചെയ്യുമ്പോഴാണ് കൊലപാതകം എന്നതാണ് അദ്ദേഹത്തിന് ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. പൗരന്റെ ജീവൻ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ കടമായാണ്. ആ ജീവനെടുക്കുന്നത് ഏത് രാഷ്ട്രീയ എതിരാളി ആണെങ്കിലും ഉത്തരവാദിത്തം ഭരിക്കുന്ന സർക്കാറിനാണ്. അതുകൊണ്ട് പിണറായിക്കം ഈ ഉത്തരവാദിത്തത്തിൽ നിന്നും പിന്മാറാൻ സാധിക്കില്ല.
പലപ്പോഴും കണ്ണൂരിലെ രാഷ്ട്രീയ കൊലക്കത്തിക്ക് ഇരയാകുന്നത് സാധാരണക്കാരിൽ സാധാരണക്കാരനാണ്. ഒരു നേതാവും എന്തുകൊണ്ടാണ് കൊല്ലപ്പെടാതിരിക്കുന്നത് എന്തുകൊണ്ടാണ്. രാഷ്ട്രീയ മേലാളന്മാരുടെ ഇംഗിതങ്ങൾ അനുസരിച്ച് കൊല്ലാനും കൊല്ലപ്പെടാനും വിധിക്കപ്പെട്ടവർ മാത്രമാണോ ഇവിടുത്തെ അണികൾ.