- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കൺവെൻഷൻ2016 ഈ മാസം 27 വരെ വിവിധ ഇടവകകളിൽ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവജനങ്ങൾക്കായുള്ള 'യൂത്ത് കൺവെൻഷൻ2016' ഈ മാസം 27 വരെ വിവിധ ഇടവകകളിൽ വച്ചു നടത്തുന്നു. സെന്റ് തോമസ് മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകയിലെ യൂത്ത് കൺവെൻഷൻ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സെന്റെ തോമസ് സീറോ മലബാർ ചിക്കാഗൊ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനും സംഗീതജ്ഞനുമായ ബ്രിയാൻ മുണ്ടയ്ക്കൽ എന്നിവരാണ് കൺവെൻഷൻ നയിക്കുന്നത്. വിവിധ ഇടവകകളും മിഷനുകളും കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകൾക്ക് രൂപം കൊടുക്കുന്നതിനും, ഇടവകരൂപത പ്രവർത്തനങ്ങളിലേയ്ക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനും, സീറോ മലബാർ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളിൽ കൂടുതൽ അറിവു നൽകുന്നതിനും, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലൂടെ മാതൃകാപരമായ ജീവിതം നയിക്കുന്നതിനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപതയിൽ ആദ്യമായി യുവജന കൺവെൻ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവജനങ്ങൾക്കായുള്ള 'യൂത്ത് കൺവെൻഷൻ2016' ഈ മാസം 27 വരെ വിവിധ ഇടവകകളിൽ വച്ചു നടത്തുന്നു. സെന്റ് തോമസ് മെൽബൺ സൗത്ത് ഈസ്റ്റ് ഇടവകയിലെ യൂത്ത് കൺവെൻഷൻ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ സെന്റെ തോമസ് സീറോ മലബാർ ചിക്കാഗൊ രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവർത്തകനും സംഗീതജ്ഞനുമായ ബ്രിയാൻ മുണ്ടയ്ക്കൽ എന്നിവരാണ് കൺവെൻഷൻ നയിക്കുന്നത്.
വിവിധ ഇടവകകളും മിഷനുകളും കേന്ദ്രീകരിച്ച് യുവജന കൂട്ടായ്മകൾക്ക് രൂപം കൊടുക്കുന്നതിനും, ഇടവകരൂപത പ്രവർത്തനങ്ങളിലേയ്ക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനും, സീറോ മലബാർ സഭയുടെ വിശ്വാസ പാരമ്പര്യങ്ങളിൽ കൂടുതൽ അറിവു നൽകുന്നതിനും, ക്രിസ്തു കേന്ദ്രീകൃതമായ ജീവിതത്തിലൂടെ മാതൃകാപരമായ ജീവിതം നയിക്കുന്നതിനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപതയിൽ ആദ്യമായി യുവജന കൺവെൻഷനുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് രൂപതയുടെ യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. വർഗ്ഗീസ് വാവോലിൽ അസി. ഡയറക്ടർ ബിജു ചുളയില്ലാപ്ലാക്കൽ എന്നിവർ അറിയിച്ചു.
മെൽബൺ സൗത്ത്: ഏപ്രിൽ 01,02
മെൽബൺ നോർത്ത് & വെസ്റ്റ് : ഏപ്രിൽ 03,04
ബ്രിസ്‌ബെൻ: ഏപ്രിൽ 08,09,10
ടൗൺസ്‌വില്ലി: ഏപ്രിൽ 11,12
സിഡ്‌നി: ഏപ്രിൽ 14,15
കാൻബറ: ഏപ്രിൽ 16,17
അഡ്‌ലെയ്ഡ്: ഏപ്രിൽ 19,10,21
പെർത്ത്: ഏപ്രിൽ 22,23,24
ഡാർവിൻ: ഏപ്രിൽ 25,26,27