കാൻബറ: സീറോ മലബാർ യുവജന കൺവെൻഷൻ കാൻബറയിൽ ഈ മാസം 16,17 തീയതികളിൽ നടക്കും. യരലുംമ്മല സെന്റ് പീറ്റെർ ചന്നെൽസ് പള്ളിയിൽ ദിവസവും രാവിലെ ഒൻപത് മുതൽ നാലു വരെയാണ് കൺവെൻഷൻ.

ഓസ്ട്രലിയയിലെ മെൽബോൺ സീറോ മലബാർ രൂപതയുടെ കീഴിൽ യുവജനങ്ങൾക്കായി പ്രവർത്തിക്കുന്ന സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ആണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മുതൽ മുപ്പതു വയസുവരെയുള്ള അവിവാഹിതർക്ക് പങ്കെടുക്കാം. യുവജനങ്ങളെ സഭയോടുത്തു വളർത്തുക എന്ന ലക്ഷ്യത്തിൽ മെൽബോൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂരിന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് പരിപാടി സംഘടിപ്പിചിരിക്കുന്നത്.

അമേരിക്കയിലെ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ യുവജന വിഭാഗം ഡയറക്ടർ ഫാ. വിനോദ് മടത്തിപറമ്പിൽ, അമേരിക്കയിലെ കത്തോലിക്ക യുവജന പ്രഭാഷകൻ ബ്രയാൻ മുണ്ടക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുക്കും . മെൽബോൺ രൂപത യുവജന വിഭാഗം ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫ്രാങ്കലിൻ വിൽസൺ (ഫോൺ: 0451176997), ജസ്റ്റിൻ സി. ടോം (ഫോൺ:0451489257) എന്നിവരിൽ നിന്നും ലഭിക്കും.