ഒഹായോ: സീറോ മലബാർ കൊളംബസ് മിഷന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന കൺവൻഷൻ ഫെബ്രുവരി 14-ന് നടത്തപ്പെടുന്നു. യൂവത്വത്തിന്റെ പൂഞ്ചിറകിൽ ക്രൈസ്തവ മൂല്യങ്ങളെ മുറുകെപ്പിടിക്കുവാൻ യുവജനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മിഷൻ ഡയറക്ടർ ഫാ. ജോ പാച്ചേരിയിൽ നേതൃത്വം നൽകുന്ന ഈ കൺവൻഷനിൽ ഫാ. ജോൺ പോഴേത്തുപറമ്പിൽ, ഐനിഷ് ഫിലിപ്പ് എന്നിവർ ക്ലാസുകൾ നയിക്കും.

രാവിലെ 9-ന് ആരംഭിക്കുന്ന കൺവൻഷനിൽ വി. കുർബാന, ആരാധന, കുമ്പസാരം, യുവജനങ്ങളുടെ അനുഭവസാക്ഷ്യങ്ങൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.  കൺവൻഷൻ വിജയത്തിനുവേണ്ടി ട്രസ്റ്റിമാരായ ജിൽസൺ ജോസ്, റോയി ജോൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് തോമസ് (614 619 8447), റോയി തച്ചിൽ (708 307 0909), റിയ (248 796 1960) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. പി.ആർ.ഒ കിരൺ എലുവങ്കൽ അറിയിച്ചതാണിത്.