- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുണൈറ്റ്-സീറോ മലബാർ യുവജന കൺവെൻഷൻ ഏഴു മുതൽ വരെ ഫിലിപ്പ് ഐലൻഡിൽ
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെയും സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ യുവജന കൺവെൻഷൻ 'യുണൈറ്റ്' ഏഴു മുതൽ 10 വരെ മെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്‌വെഞ്ചർ റിസോർട്ടിൽ വച്ച് നടക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 400 ഓളം യുവജനങ്ങൾ നാലു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ക്കൂൾ, യൂണിവേഴ്‌സിറ്റി, വർക്കിങ്ങ് പ്രൊഫണൽസ് എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള യുവജനങ്ങൾക്ക് വേണ്ടിയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയായിലെ അപ്പൊസ്‌തോലിക് നൂൺഷ്യൊ ആർച്ച് ബിഷപ്പ് അഡോൾഫൊ ടിറ്റൊ യലാന കൺവെൻഷൻ ഉത്ഘാടനം ചെയ്യും. മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, എന്നിവരും കൺവെൻഷന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും. മെൽബൺ അതി
മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപത യൂത്ത് അപ്പോസ്റ്റലേറ്റിന്റെയും സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ യുവജന കൺവെൻഷൻ 'യുണൈറ്റ്' ഏഴു മുതൽ 10 വരെ മെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്‌വെഞ്ചർ റിസോർട്ടിൽ വച്ച് നടക്കും. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി 400 ഓളം യുവജനങ്ങൾ നാലു ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കും.
15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ക്കൂൾ, യൂണിവേഴ്‌സിറ്റി, വർക്കിങ്ങ് പ്രൊഫണൽസ് എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള യുവജനങ്ങൾക്ക് വേണ്ടിയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയായിലെ അപ്പൊസ്‌തോലിക് നൂൺഷ്യൊ ആർച്ച് ബിഷപ്പ് അഡോൾഫൊ ടിറ്റൊ യലാന കൺവെൻഷൻ ഉത്ഘാടനം ചെയ്യും. മെൽബൺ സീറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ, സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനും കോട്ടയം അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, എന്നിവരും കൺവെൻഷന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും.
മെൽബൺ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് മാർക്ക് എഡ്‌വേർഡ്‌സ്, ഇന്റർനാഷണൽ കാത്തലിക് മ്യുസിഷൻ ഫാദർ റോബ് ഗലയാ, മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി, അമേരിക്കയിൽ ജനിച്ച് വളർന്ന് ഷിക്കാഗോ സീറോ മലബാർ രൂപതക്കു വേണ്ടി ആദ്യമായി വൈദികനായ ഫാദർ കെവിൻ മുണ്ടയ്ക്കൽ, ഓസ്‌ട്രേലിയായിലെ പ്രശസ്ത കാത്തലിക് ഗാനരചയിതാവും ഗായികയുമായ ജെനിവീവ് ബ്രയന്റ്, ഓസ്‌ട്രേലിയൻ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് യൂത്ത് ഓഫീസ് ഡയറക്ടർ മാൽക്കം ഹാർട്ട്, യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ, യൂത്ത് അപ്പോസ്റ്റലേറ്റ് ചാപ്‌ളിയൻ ഫാദർ സാബു ആടിമാക്കിൽ, എം.ജി.എൽ സന്ന്യാസ സഭാഗംവും യുവവൈദികനുമായ ഫാദർ ബൈജു തോമസ് എന്നിവർ കൺവെൻഷനിലെ വിവിധ സെഷനുകളിലെ ക്ലാസുകൾ നയിക്കും.
ഡൽഹി ജീസസ് യൂത്തിന്റെ മ്യൂസിക് ബാൻഡായ ആക്ട്‌സ് ഓഫ് ദി അപ്പോസ്റ്റലിലെ മുഴുവൻ കലാകാരന്മാരും യുവജനങ്ങൾക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും ഡാൻസുകളുമായി കൺവെൻഷൻ വേദിയിലെത്തും. മെൽബൺ സീറോ മലബാർ രൂപതയുടെ പ്രഥമ ദേശീയ യുവജന കൺവെൻഷനിലേക്ക് ഓസ്‌ട്രേലിയായിലെ എല്ലാ സീറോ മലബാർ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി രൂപത യൂത്ത് അപ്പോസ്റ്റലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ അറിയിച്ചു.