ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ടെക്‌നോ പാർക്കിൽ ദേശീയ യുവജന ദിനാഘോഷങ്ങൾക്ക് ജനുവരി 10 ന് തുടക്കം കുറിക്കും. വിവേകാനന്ദ ജയന്തിയാണ് ഭാരത സർക്കാർ ദേശീയ യുവജനദിനമായി ആഘോഷിക്കുന്നത്.

ജനുവരി 10 വൈകുന്നേരം 5:30 ന് പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഐക്യരാഷ്ട്ര സഭയിലെ മുൻ ഭാരതസ്ഥാനപതി ടി പി ശ്രീനിവാസൻ മുഖ്യാതിഥിയായിരിക്കും. വിവരസാങ്കേതികവിദ്യാ വിദഗ്ധനും എഴുത്തുകാരനും ആയ പ്രസീദ് പൈ (യു എസ് ടി ഗ്ലോബൽ) 'Cognitive Tools from Vedanta Philosophy' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ടെക്‌നോ പാർക്കി സിഇഒ ഋഷികേശ് നായർ അദ്ധ്യക്ഷത വഹിക്കും.

എല്ലാ ഐടി - ഐടി ഇതര ജീവനക്കാരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി വി. എസ്. സി. ഭാരവാഹികൾ അറിയിച്ചു