- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകൻ മരിച്ചു; ഷിനുവിന്റെ മരണം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ
പാലാ: പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായി സാരമായി പൊള്ളലേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന മകൻ മരിച്ചു. കാഞ്ഞിരത്തുംകുന്നേൽ ഷിനു (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
ആസിഡ് ആക്രമണത്തിൽ 71 ശതമാനത്തിലേറെ ഷിനുവിന് പൊള്ളലേറ്റിരുന്നു. ഇന്നു വെളുപ്പിന് അഞ്ചോടെയായിരുന്നു മരണം. ബോഡി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
സെപ്റ്റംബർ 23നായിരുന്നു നാടിനെ നടുക്കിയ ആസിഡ് ആക്രമണം. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് സൂചന. സംഭവത്തിൽ അറസ്റ്റിലായ ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണൻ ഇപ്പോഴും റിമാൻഡിലാണ്.
Next Story