- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞു; പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു; മരണപ്പെട്ടത് എടവണ്ണ സ്വദേശി ജംഷീർ
എടവണ്ണ: കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടർ മറിഞ്ഞു പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കുണ്ടുതോട് കടവത്ത് സിദ്ദീഖിന്റെ മകൻ ജംഷീർ (34) ആണ് മരിച്ചത്. കഴിഞ്ഞ 28ന് പുലർച്ചെ രണ്ടു മണിയോടെ നിലമ്പൂർ വെളിയംതോടു വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചാണ്അപകടം.
റോഡരികിൽ അവശനിലയിൽ കിടന്ന ജംഷീറിനെ അതുവഴി വന്ന കാറിലെ യാത്രക്കാരാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തലക്ക് ഉൾപ്പെടെ സാരമായി പരുക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 1.30 ടെയാണ് മരപ്പെട്ടത്. കാട്ടുപന്നി സ്‌കൂട്ടറിൽ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
സൗദിയിലെ ദമാമിൽ കട നടത്തി വരികയായിരുന്ന ജംഷീർ ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ: ജസ്ന (ചാത്തല്ലൂർ). മകൾ: ഫൈഹ മെഹറിൻ. മാതാവ്: ഹലീമ (കിഴിശ്ശേരി). സഹോദരങ്ങൾ: മുസ്തഫ, അയ്യൂബ്(സൗദി), അനസ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് കുണ്ടുതോട് സുന്നി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.