- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി ആദർശ്; മൃതദേഹം കണ്ടെത്തിയത് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കട്ടാങ്ങൽ ചേനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേന്ദമംഗല്ലൂർ ചേനോത്തു കിഴക്കേടത്ത് മധുസൂദനന്റെ മകൻ ആദർശ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെയാണ് സംഭവം.
പുഴയിൽ കുളിക്കാനിറങ്ങിയ ആദർശ് ഒഴുക്കിൽപ്പെടുകയായിരുന്നു. മുക്കം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Next Story