ഡബ്ലിൻ: ഭൂരിഭാഗം മലയാളികളുടെയും അയർലണ്ട് പ്രവാസത്തിന്റെ മനോഹരമായ ആദ്യപതിറ്റാണ്ടിന്റെ പ്രകടമായ ജീവിതമാറ്റം നമ്മുടെ പുതുതലമുറ ഇവിടെ സജീവമാകുന്നു എന്നുള്ളതാണ്. നമ്മുടെ യുവപ്രതീക്ഷകൾക്ക് കരുത്ത് പകരാൻ തികച്ചും ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ യൂത്ത് എംപവർമെന്റ് സെമിനാറിനു മലയാളം സാംസ്‌കാരിക സംഘടന രൂപം നല്കുന്നു.

യൂത്ത് എംപവർമെന്റ് സെമിനാറിന്റെ പ്രത്യേകതകൾ ഇതിൽ തിഞ്ഞെടുത്ത വിഷയങ്ങളും അവതരിപ്പിക്കുന്ന വ്യക്തികളുമാണ്. അയർലണ്ടിലെ മുഴുവൻ ഇന്ത്യക്കാർക്കും  അഭിമാനിക്കാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഡാനിയേൽ രാമമൂർത്തി അയർലണ്ട് ഗവൺമെന്റിന്റെ ഉപദേഷ്ടാക്കളിൽ ഒരാളാണ്. വ്യക്തിപരവും തൊഴിൽപരവുമായ ലക്ഷ്യങ്ങളിലേക്ക് എങ്ങനെ എത്തിച്ചേരാം എന്ന വിഷയമാണ് ഡാനിയേൽ രാമമൂർത്തി സെമിനാറിൽ അവതരിപ്പിക്കുന്നത്. പുതുതലമുറയുടെ മാനസികാരോഗ്യം എന്ന വിഷത്തിൽ പ്രമുഖ സൈക്കോതെറാപ്പിസ്റ്റ് ഇഷിത സാൻഗ്ര  ക്ലാസ്സ് നയിക്കുന്നു. അയർലണ്ടിലെ പ്രമുഖ ബിസിനസ്‌കാരിൽ ഒരാളായ ജോൺ കോമി അവതരിപ്പിക്കുന്നത്  വ്യവസായങ്ങൾ ആരംഭിക്കാനുള്ള ബാലപാഠങ്ങളും, അവ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചുമാണ്.

പുതുതലമുറയുടെ വ്യക്തിത്വവികസനത്തിന് പ്രാധാന്യം നല്കികൊണ്ട് മലയാളം സാംസ്‌കാരിക സംഘടന ഒരുക്കുന്ന യൂത്ത് എംപവർമെന്റ സെമിനാർ ഡബ്ലിനിലെ പ്ലാസ ഹോട്ടലിൽ (താല)  21 ന് രാവിലെ പത്തുമണി  മുതൽ രണ്ടു വരെ നടത്തും. പന്ത്രണ്ട് വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു കുട്ടികൾക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.  മലയാളം എല്ലാവർഷവും നടത്താൻ ഉദേശിക്കുന്ന യൂത്ത് എംപവർമെ്ന്റ്  സെമിനാറിനു(YES) അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പരിപൂർണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.

താഴെ കാണുന്ന ലിങ്കിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
 http://meetindia.net/

   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
  രാജേഷ് ഉണ്ണിത്താൻ  086 0866988
 ഡാനിയേൽ വർഗീസ് 087 2176441
 ജോബി സ്‌കറിയ      085 7184293
  ബിപിൻ ചന്ദ്            089 4492321