കറാച്ചി: പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി അഹ്‌സാൻ ഇക്‌ബാലിന് വെടിയേറ്റു. കഞ്ജ്രൂർ നാരോവാളിൽ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിയേറ്റത്. വാഹനത്തിൽ ഇരിക്കുകയായിരുന്ന മന്ത്രിയുടെ വലത്തേ തോളിൽ വെടിയേൽക്കുകയായിരുന്നു.

20നും 22നും ഇടയിൽ പ്രായമുള്ള യുവാവാണ് മന്ത്രിക്കു നേരെ നിറയൊഴിച്ചത്. പരുക്കേറ്റ ഇക്‌ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിൽസ നൽകി. മന്ത്രി അപകടനില തരണം ചെയ്തതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. അക്രമിയെ അറസ്റ്റു ചെയ്തു.