- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നെയ്യാറ്റിൻകരയിലെ ആത്മഹത്യ: മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകണം: യൂത്ത് ഫോറം
ദോഹ: നെയ്യാറ്റിൻകരയിലെ ദമ്പതിമാർ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് ഫോറം മദീന ഖലീഫ സോൺ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കുത്തകകൾ കൈവശം വെച്ചിരിക്കുന്ന അഞ്ചര ലക്ഷത്തോളം ഏക്കർ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു.
ഭൂമിയില്ലാതെ തെരുവിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരോട് ഐക്യപ്പെട്ട് അവരുടെ അവകാശമായ ഭൂമിയും പാർപ്പിടവും നേടിയെടുക്കാനുള്ള സമരപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗമം പ്രമേയം അവതരിപ്പിച്ചു.
സംഗമത്തിൽ യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ, മദീന ഖലീഫ സോൺ പ്രസിഡന്റ് മർഷദ് പി.സി, ഫബീർ അലി, ജമാൽ, ഷനാസ് വി.കെ, അലി അജ്മൽ എന്നിവർ സംസാരിച്ചു. മുസവ്വിർ കുന്നക്കാവ് , മൻസൂർ എന്നിവർ കവിതാലാപനം നടത്തി.
Next Story