യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന നാം കരുത്തരാവുക കരുതലാവുക ക്യാമ്പയിന്റെ ഭാഗമായി സിനിമയുടെ വർത്തമാനം എന്ന തലകെട്ടിൽ ചർച്ചാ സദസ് സംഘടിപ്പിച്ചു. സിനിമയിൽ ഉണ്ടായ വ്യത്യസ്തമായ മാറ്റങ്ങൾ ചർച്ചക്ക് വിധേയമായി. സിനിമ വ്യക്തിതലത്തിലും, സാമൂഹിക തലത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്ന മീഡിയ ആണെന്നെരിക്കെ, വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുനതിന് പകരം മനുഷ്യ മനസുകളെ അടുപ്പിക്കാനും , സ്‌നേഹവും , സാഹോദര്യവും പ്രചരിപ്പിക്കാനും സിനിമയെ ഉപയോഗപ്പെടുത്തണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.

യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ് എസ് മുസ്തഫ അധ്യക്ഷനായ പരിപാടിയിൽ പ്രമുഖ സിനിമാ പ്രവർത്തകരായ ഉസ്മാൻ മാരാത്ത്, ശമൽ സുലൈമാൻ, ശ്രീജിത്ത് ആലക്കോട്, ഫിറോസ് പി പി എം, അൽത്തു അൽത്താഫ്, മുഹമ്മദ് അനസ്, നുവൈദ് ബഷീർ , ഹബീബ് റഹ്‌മാൻ എന്നിവർ പങ്കെടുത്തു.