ത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻ സമാപിച്ചു. ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഖത്തറിലെ പത്ത് ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി 600 ഓളം വിദ്യാർത്ഥി-വിദ്യാർത്ഥിനികളാണ് പ്രസംഗം, കഥ പറയൽ, പ്രബന്ധരചന, ഖുർആൻ പാരായണം, ക്വിസ്, ഖുർആൻ മന:പാഠം, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയ ഇനങ്ങളിലായി പങ്കെടുത്തത്.

യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർ വ്വഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ കൂടിയാലോചന സമിതിയഗങ്ങളായ ആർ.എസ് ജലീൽ, സാജിദ് റഹ്മാൻ, യൂത്ത്‌ഫോറം കേന്ദ്ര സമിതിയംഗങ്ങൾ, സ്റ്റുഡന്റ്‌സ് ഇന്ത്യ പ്രസിഡണ്ട് സലീൽ അബ്ദുസ്സമദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 8 വേദികളിലായി മത്സരങ്ങൾ അരങ്ങേറി.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. ഡി.ഐ.സിഐഡി. ഡയറക്ടർ ബോർഡംഗവും ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ: മുഹമ്മദ് അലി അൽ ഗാമിദി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വേദഗ്രന്ഥങ്ങളെയും മതമൂല്യങ്ങളെയും കുറിച്ച് ആഴത്തിൽ പഠിച്ചും അവയെ കുറിച്ച് സ്‌നേഹ സം വാദങ്ങളും ആശയ വിനിമയങ്ങളും നടത്തി അതിന്റെ നന്മകൾ ഉൾക്കൊള്ളണമെന്നും വിദ്യാർത്ഥികളും വിദ്യഭ്യാസ പ്രവർത്തകരും സമൂഹത്തിലെ നന്മയുടെ വെളിച്ചമാണെന്നും വിദ്യാർത്ഥികൾക്കിടയിൽ വൈജ്ഞാനിക മുന്നേറ്റത്തിനുതകുന്ന ഇത്തരം സംരഭങ്ങൾക്ക് ഡി.ഐ.സിഐഡി.യുടെ എല്ലാ വിധ സഹകരണങ്ങൾ ഉണ്ടാകുമെന്നും ഡോ: അൽ ഗാമിദി പറഞ്ഞു. യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത്‌ഫോറം പി.ആർ സെക്രട്ടറി ജംഷീദ് ഇബ്രാഹീം സാഗതവും ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് കൺവീനർ നിയാസ് മുഹമ്മദ് നന്ദിയും പറഞ്ഞു

എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാർ

ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരുപത്തൊന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ രണ്ടാം ?സ്ഥാനവും ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സിഐഡി) ത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ഡിബേറ്റിൽ എം.ഇ.എസ്. ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനവും ശാന്തിനികേതൻ രണ്ടാം സ്ഥാനവും ബിർള പബ്ലിക് സ്‌കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കാർനെ മില്ലൻ യൂണിവേഴ്‌സിറ്റിയിലെ പി.എഛ്.ഡി ഹിസറ്ററി വിഭാഗം തലവൻ ആരോൺ ജേക്കബ്‌സൺ മോഡറേറ്ററായിരുന്നു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു. 2016 ലെ ന്യൂസ് എഡിറ്റർ ?പുരസ്‌കാര ജേതാവായ അൽജസീറയിലെ യൂസഫ് ഖാൻ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡണ്ട് ഡോ: എംപി. ഹസൻ കുഞ്ഞി, ഡി.ഐ.സിഐഡി പ്രതിനിധി ഡോ: മഹ്മൂദ്, ആരോൺ ജേക്കബ്‌സൺ, ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ പ്രസിഡണ്ട് കെ.ടി. അബ്ദുറഹ്മാൻ, യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്, ജനറർ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീൽ ഇബ്രാഹീം, തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മുഖ്യാതിഥിയും ഡി.ഐ.സിഐഡി. ഡയറക്ടർ ബോർഡംഗവും ഖത്തർ ചാരിറ്റി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമായ ഡോ: മുഹമ്മദ് അലി അൽ ഗാമിദി ഡിബേറ്റ് വിജയികൾക്കുള്ള ഡി.ഐ.സിഐഡി.യുടെ ഉപഹാരങ്ങളും ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്‌റോഫികളും സമ്മാനിച്ചു.

മത്സര ഫലങ്ങൾ

ഉപന്യാസ രചന (സൂപ്പർ സീനിയർ)
1. കാർത്തിക പി നായർ (എം.ഇ.എസ്) 2. ഖുഷി സുരാജ് (ബിർള), 3. ബെറ്റീന വലന്റൈൻ (എം.ഇ.എസ്)
ഉപന്യാസ രചന (സീനിയർ)
1. നീതു ലിസ് ഷാജി (എം.ഇ.എസ്), 2. ക്രിസ്റ്റി മരിയ ജോസഫ് (എം.ഇ.എസ്), 3. ഗാധ വിനുകുമാർ (എം.ഇ.എസ്)
ഉപന്യാസ രചന (ജൂനിയർ)
1. നേഹ അലക്‌സ് ( ശാന്തിനികേതൻ), 2. വലൻസിയ ജോൺ (എം.ഇ.എസ്), 3. ശ്രേയ നായർ (എം.ഇ.എസ്)
കഥ പറയൽ സബ്ജൂനിയർ
1. ഷെസ ഫാത്വിമ (എം.ഇ.എസ്), ഹിബ റസാഖ് (എം.ഇ.എസ്), 3. ദേവാനന്ത (രാജഗിരി)
സീനിയർ ബോയ്‌സ് ഖുർ ആൻ പാരായണം
1. മുഹമ്മദ് യുസുഫ് (ഐഡിയൽ), 2. അബ്ദുല്ല മുഹമ്മദ് ആരിഫ് (ഐഡിയൽ), 3. മുഹമ്മദ് ഹംസ ഷാഹ് ആലം (ഐഡിയൽ)
ജൂനിയർ ബോയ്‌സ് ഖുർ ആൻ പാരായണം
1. അഹമ്മദ് ഷാഹ് (എം.ഇ.എസ്), 2. മുഹമ്മദ് ഹാഷിം (എം.ഇ.എസ്), 3. ഉസ്മാൻ മസൂദ് മദനി (ഐഡിയൽ)
സബ്ജൂനിയർ ബോയ്‌സ് ഖുർ ആൻ പാരായണം
1. അബ്ദുൽ ബാസിത് പത്താൻ (എം.ഇ.എസ്), 2. ഹസൻ നസീറൂൽ ഹഖ് (എം.ഇ.എസ്) 3. അഹമ്മദ് ഫൈസൽ (എം.ഇ.എസ്)
ജൂനിയർ ഗേൾസ് ഖുർ ആൻ പാരായണം
1. ദുറ് റ മുഹമ്മദ് (എം.ഇ.എസ്), 2. സൈനബ് മുഹമ്മദ് (എം.ഇ.എസ്), 3. ബുഷ്റ മുഹമ്മദ് (എം.ഇ.എസ്)
ഖുർ ആൻ പാരായണം സീനിയർ ഗേൾസ്
1.അയിഷ സിദ്ദീഖ (ഐഡീയൽ), 2. സറ മുഹമ്മദ് (ഐഡിയൽ), 3. രിദ്വ ഖാസിം (ശാന്തിനികേതൻ)
ഖുർ ആൻ പാരായണം ജൂനിയർ ഗേൾസ്
1.മിസ്ബഹ് ഖത്തൂൻ (ഐഡീയൽ), 3. അമത്തുന്നൂർ (എം.ഇ.എസ്), 3. മറിയം മഹ്ബൂബ് (ഐഡിയൽ)
പ്രസംഗം സീനിയർ
1. ആമിന ബിന്ത് യൂസുഫ് (ബിർള), 2. അദീബ് ഇസ്മയിൽ (ഭവൻസ്), 3.ഹന അബുലൈസ് (ഐഡിയൽ)
ഖുർ ആൻ മന:പാഠം സീനിയർ ബോയ്‌സ്
1. ഹുസൈഫ (എം.ഇ.എസ്), 2.ബലീഗുദ്ദീൻ (ഐഡിയൽ), 3.ആതിഫ് നസറുല്ല (എം.ഇ.എസ്)
ഖുർ ആൻ മന:പാഠം ജൂനിയർ ബോയ്‌സ്
1.ജഅഫർ ഷമീം (ഡി.പി.എസ്), 2.മുഹമ്മദ് ഹാഷിം (ബിർള), 3.അഹമ്മദ് ഷാ (എം.ഇ.എസ്)
ഖുർ ആൻ മന:പാഠം സീനിയർ ഗേൾസ്
1.സറ മുഹമ്മദ് (ഐഡിയൽ), 2. അയിഷ സിദ്ദീഖ (ഐഡിയൽ), 3. യുസ്റ മുഹമ്മദ് (എം.ഇ.എസ്)
ഖുർ ആൻ മന:പാഠം ജൂനിയർ ഗേൾസ്
1. മറിയം മഹ്ബൂബ് (ഐഡിയൽ), 2.അയിഷ ഹിഷാം (എം.ഇ.എസ്), 3. റഹ്മ (ശാന്തിനികേതൻ)
ക്വിസ് സീനിയർ
1. എം.ഇ.എസ്, 2. ശാന്തിനികേതൻ, 3. ഭവൻസ്, ബിർള
ക്വിസ് ജൂനിയർ
1. ശാന്തിനികേതൻ 2. ബിർള, 3. നോബ്ൾ
ഡിബേറ്റ്
1. എം.ഇ.എസ്, 2. ശാന്തിനികേതൻ, 3. ബിർള