- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം ഐക്യദാർഢ്യ വാരത്തിനു തുടക്കമായി
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെയും ആഭ്യന്തര കലാപങ്ങളുടെയും പേരിൽ അഭയാർത്ഥികളായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 'നിലക്കട്ടെ ഈ നിലവിളികൾ' എന്ന തലക്കെട്ടിൽ യൂത്ത് ഫോറം ഹിലാൽ മേഖല സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ വാരത്തിന്ന് തുടക്കമായി. മേഖലാ സമ്മേളനത്തിൽ വച്ച് യൂത്ത്‌ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട ഐക്യദാർഢ്യ വാരം ഉദ്ഘാടനം ചെയ്തു. എല്ലാ യുദ്ധങ്ങളും ബാക്കി വെക്കുന്നത് അനാധരായ കുഞ്ഞുങ്ങളെയും വിധവകളെയുമാണ്. യുദ്ധവും അഭയാർത്ഥികളും ഇല്ലാത്ത സമാധാനപൂർണ്ണമായ ഒരു ലോകക്രമമാണ് നാം സ്വപ്നം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സംസ്‌കാരത്തെ തന്നെ ലോകത്തിൽ നിന്നു തുടച്ചു മാറ്റാനുള്ള നീക്കമാണ് അഭയാർത്തികളെ സൃഷ്ടിക്കുന്നതിലൂടെ നടക്കുന്നത്. രാഷ്ട്രീയ നേട്ടവും കോർപ്പറേറ്റ് താൽപര്യങ്ങളും മാറ്റി വച്ച് ലോകരാജ്യങ്ങൾ ഈ വിഷയങ്ങളിൽ ഇടപെടണമെന്നും, ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ദിനാഘോഷം വരെ ഒഴിവാക്കിയ ഖത്തറിലാണ് നാം ജീവിക്കുനതെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെയും ആഭ്യന്തര കലാപങ്ങളുടെയും പേരിൽ അഭയാർത്ഥികളായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് 'നിലക്കട്ടെ ഈ നിലവിളികൾ' എന്ന തലക്കെട്ടിൽ യൂത്ത് ഫോറം ഹിലാൽ മേഖല സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ വാരത്തിന്ന് തുടക്കമായി.
മേഖലാ സമ്മേളനത്തിൽ വച്ച് യൂത്ത്‌ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട ഐക്യദാർഢ്യ വാരം ഉദ്ഘാടനം ചെയ്തു. എല്ലാ യുദ്ധങ്ങളും ബാക്കി വെക്കുന്നത് അനാധരായ കുഞ്ഞുങ്ങളെയും വിധവകളെയുമാണ്. യുദ്ധവും അഭയാർത്ഥികളും ഇല്ലാത്ത സമാധാനപൂർണ്ണമായ ഒരു ലോകക്രമമാണ് നാം സ്വപ്നം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സംസ്‌കാരത്തെ തന്നെ ലോകത്തിൽ നിന്നു തുടച്ചു മാറ്റാനുള്ള നീക്കമാണ് അഭയാർത്തികളെ സൃഷ്ടിക്കുന്നതിലൂടെ നടക്കുന്നത്. രാഷ്ട്രീയ നേട്ടവും കോർപ്പറേറ്റ് താൽപര്യങ്ങളും മാറ്റി വച്ച് ലോകരാജ്യങ്ങൾ ഈ വിഷയങ്ങളിൽ ഇടപെടണമെന്നും, ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ദിനാഘോഷം വരെ ഒഴിവാക്കിയ ഖത്തറിലാണ് നാം ജീവിക്കുനതെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത്‌ഫോറം ഹിലാൽ മേഖല പ്രസിഡണ്ട് മുഹമ്മദ് ഷബീർ, സെക്രട്ടറി ഫായിസ് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.ഒരാഴ്ച നീണ്ടു നിൽക്കുന്ന ഐക്യ ദാർഢ്യ വാരത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ നടക്കും. ലോക യുദ്ധ അനാഥ ദിനമായ (വേൾഡ് വാർ ഓർഫൻസ് ഡേ) ജനുവരി 6 നു നടക്കുന്ന ഐക്യ ദാർഢ്യ സദസ്സോടെ പരിപാടികൾ സമാപിക്കും.