ത്തർ ദേശീയ കായിക ദിനത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന ഓസ്‌കാർ കാർ അക്‌സസറീസ് മുഖ്യ പ്രായോജകരായ പ്രവാസി കായികമേള നാളെ (വെള്ളി) രാവിലെ 7.00 മണിമുതൽ വകറയിൽ വച്ച് നടക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിലും ഗെയിംസ് ഇനങ്ങളിലുമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 33 ടീമുകളെ പ്രതിനിധീകരിച്ച് 400 ഓളം പേർ പങ്കെടുക്കും. നേരത്തെ രജിസ്റ്റർ ചെയ്തവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.

സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കായിക മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ മാർച്ച് പാസ്റ്റ് അരങ്ങേറും. വിവിധ കലാരൂപങ്ങൾ, നിശ്ചല ദ്രിശ്യങ്ങൾ എന്നിവ മാർച്ച പാസ്റ്റിനെ വർണ്ണാഭമാക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രമുഖർ പങ്കെടൂക്കും. വിജയികൾക്കുള്ള മെഡലുകളും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്യും.