ത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അരങ്ങേറുന്ന വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന യൂത്ത്‌ഫോറം ടീമിന് അണിയാനുള്ള ജഴ്‌സി പ്രകാശനം ചെയ്തു.

യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീൽ ഇബ്രാഹിം, ടീം മാനേജർ തസീൻ അമീൻ എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. സുനീർ പുതിയോട്ടിൽ, മുഹമ്മദ് ഷബീർ, നസീഫ് കടന്നമണ്ണ, അബ്‌സൽ വി.കെ, ഷറീൻ മുഹമ്മദ്, ഹഫീസുല്ല കെ.വി, ഷമീർ മണലിൽ, ഷുഐബ് മുഹമ്മദ് , സിയാദലി തുടങ്ങിയവർ സംസാരിച്ചു.