'സ്‌നേഹത്തിന് സൗഹാർദ്ദത്തിന് യുവതയുടെ കർമ്മസാക്ഷ്യം' എന്ന തലക്കെട്ടിൽ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി പ്രൊഫഷണൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 14 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ മാൾ സിഗ്‌നലിനു സമീപമുള്ള ഖത്തർ ചാരിറ്റി ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ ജമാ'അത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസഫ് ഉമരി, ശാന്തപുരം അൽ ജാമിഅ റക്റ്റർ ഡോക്ടർ അബ്ദുസ്സലാം അഹമ്മദ് തുടങ്ങിയവർ സംബന്ധിക്കും.

മെഡിക്കൽ, എഞ്ചിനീയറിങ്ങ്, ഐ.ടി. തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബിരുദധാരികൾക്കായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. രജിസ്‌ട്രേഷനും കൂടൂതൽ വിവരങ്ങൾക്കുമായി 33202997 എന്ന നമ്പറിലോ youthforumprofmeet@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.