- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം സംഘടിപ്പിക്കുന്ന''യൂത്ത് ലൈവ്'' 11, 12 തിയതികളിൽ ദോഹയിൽ
ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷം മെയ് 11, 12 തിയ്യതികളിൽ ദോഹയിൽ അരങ്ങേറും. യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി *'**സ്നേഹത്തിന്**, **സൗഹാർദത്തിന്**, **യുവതയുടെ കർമസാക്ഷ്യം**'* എന്നതലക്കെട്ടിൽ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ്‌സംഘടിപ്പിക്കുന്നത് . മെയ് 11 വ്യാഴാഴ്ച ഖത്തർ നാഷണൽ തിയേറ്ററിലുംമെയ് 12 വെള്ളിയാഴ്ചസി - റിങ് റോഡിലെ ഖത്തർ കമ്മ്യൂണിറ്റി കോളേജിലുമായിട്ടാണ് പ്രോഗ്രാമുകൾനടക്കുന്നത്. യൂണിറ്റ്, മേഖലാ തല സമ്മേളനങ്ങൾ, പ്രൊഫഷണൽ മീറ്റ്, കലോത്സവം, കായികമത്സരങ്ങൾ, വിജ്ഞാന പരീക്ഷകൾ, വിദ്യാർത്ഥി സംഗമം, സേവന ദിനാചരണം തുടങ്ങിവ്യത്യസ്ത പ്രോഗ്രാമുകളാണ് കാമ്പയിന്റെ ഭാഗമായി നടന്നത്. സൗഹാർദ്ദസന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്‌ളാറ്റ് മീറ്റുകൾ, കുടുംബസംഗമങ്ങൾ, ഡോക്യുമെന്ററി പ്രദർശനം,വിനോദ യാത്രകൾ തുടങ്ങി വിവിധപ്രോഗ്രാമുകളും നടന്നിരുന്നു. അസഹിഷ്ണുതക
ദോഹ: ദോഹ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത് ഡയലോഗിന്റെ സഹകരണത്തോടെ യൂത്ത്‌ഫോറം സംഘടിപ്പിക്കുന്ന യൂത്ത് ലൈവ് : ആവിഷ്‌കാരങ്ങളുടെ ആഘോഷം മെയ് 11, 12 തിയ്യതികളിൽ ദോഹയിൽ അരങ്ങേറും.
യൂത്ത് ഫോറം രൂപീകരണത്തിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി *'*
*സ്നേഹത്തിന്**, **സൗഹാർദത്തിന്**, **യുവതയുടെ കർമസാക്ഷ്യം**'* എന്നതലക്കെട്ടിൽ നടത്തി വന്ന കാമ്പയിനിന്റെ സമാപനം ആയിട്ടാണ് യൂത്ത് ലൈവ്‌സംഘടിപ്പിക്കുന്നത് . മെയ് 11 വ്യാഴാഴ്ച ഖത്തർ നാഷണൽ തിയേറ്ററിലുംമെയ് 12 വെള്ളിയാഴ്ചസി - റിങ് റോഡിലെ ഖത്തർ കമ്മ്യൂണിറ്റി കോളേജിലുമായിട്ടാണ് പ്രോഗ്രാമുകൾനടക്കുന്നത്.
യൂണിറ്റ്, മേഖലാ തല സമ്മേളനങ്ങൾ, പ്രൊഫഷണൽ മീറ്റ്, കലോത്സവം, കായികമത്സരങ്ങൾ, വിജ്ഞാന പരീക്ഷകൾ, വിദ്യാർത്ഥി സംഗമം, സേവന ദിനാചരണം തുടങ്ങിവ്യത്യസ്ത പ്രോഗ്രാമുകളാണ് കാമ്പയിന്റെ ഭാഗമായി നടന്നത്. സൗഹാർദ്ദസന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്‌ളാറ്റ് മീറ്റുകൾ, കുടുംബസംഗമങ്ങൾ, ഡോക്യുമെന്ററി പ്രദർശനം,വിനോദ യാത്രകൾ തുടങ്ങി വിവിധപ്രോഗ്രാമുകളും നടന്നിരുന്നു.
അസഹിഷ്ണുതക്കും വിദ്വേഷത്തിനുമെതിരെ സ്‌നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് YOUTH LIVE സംഘടിപ്പിക്കുന്നത്. One world, One love എന്ന പ്രമേയത്തിൽ ദോഹയിലെ കലാകാരന്മാരും വിവിധകൂട്ടായ്മകളും അരങ്ങിലെത്തും. ദോഹയിലെ കലാകാരന്മാർ സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം ഉയർത്തി ഒത്ത് ചേരുന്ന അപൂർവവേദിയായിരിക്കും യൂത്ത് ലൈവ്. ഇന്ത്യൻ ജീവിതത്തിന്റെ സാംസ്‌കാരികവൈവിധ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളകലാകാരന്മാർ ആവിഷ്‌കാരങ്ങളുമായി വേദിയിലെത്തും.
മെയ് 11 വൈകുന്നേരം 07.00 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമിൽ ശിഹാബുദീൻപൊയ്ത്തും കടവിന്റെ ''മത ഭ്രാന്തൻ എന്ന കഥയെ ആസ്പതമാക്കി 'ദോഹ ഡ്രാമ ക്ലബ്ബ്'അവതരിപ്പിക്കുന്ന നാടകം സിനിമാ രചയിതാവും നാടക പ്രവർത്തകനുമായ സലാംകോട്ടക്കൽ സംവിധാനം ചെയ്യും. നിധിൻ, ചനു എന്നിവർ സംയുക്ത സംവിധാനംനിർവ്വഹിക്കുന്ന 'കനൽചൂളകൾ' എന്ന നാടകം 'അഭിനയ സംസ്‌കൃതി'യുടെകലാകാരന്മാർ അരങ്ങിലെത്തിക്കും. യൂത്ത് ഫോറം കലാ വേദി അവതരിപ്പിക്കുന്നസംഗീത ശിൽപം ''സ്‌നേഹ ജ്വാല'' സംവിധാനം ചെയ്തിരിക്കുന്നത് കമൽ കുമാർ,കൃഷ്ണനുണ്ണി, സോയ കലാമണ്ടലം എന്നിവർ ചേർന്നാണ്. ജബ്ബാർ പെരിന്തൽ മണ്ണരചന നിർവ്വഹിച്ച തീമണ്ണ് എന്ന ഏകാംഗ നാടകം റിയാസ് കുറ്റ്യാടിഅവതരിപ്പിക്കും.
നഹാസ് എറിയാട് സംവിധാനം ചെയ്യുന്ന മൈമിങ്, 'തനത്' കലാവേദിയുടെ നാടൻ പാട്ടുകൾ, യൂത്ത് ഫോറം കലാ വേദിയുടെ ദൃശ്യാവിഷ്‌കാരം, സ്മൃതിഹരിദാസ് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ആരതി പ്രജീഷ് അവതരിപ്പിക്കുന്ന മോണോആക്റ്റ് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും വേദിയിൽ അരങ്ങേറും.ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ കലാപ്രകടനത്തിന് കൂടി ഖത്തർ നാഷണൽ തിയേറ്റർ വേദിയാവും. സൗജന്യ പ്രവേശനപാസുകൾക്കായി 33452188 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മെയ് 12 വെള്ളിയാഴ്‌ച്ച വൈകുന്നേരം സി - റിങ് റോഡിലെ ഖത്തർ കമ്മ്യൂണിറ്റികോളേജിൽ നടക്കുന്ന യൂത്ത് ലൈവ് രണ്ടാം ദിനത്തിൽ ദോഹയിൽ സ്ഥിരതാമസക്കാരും, മലയാളികളുമായ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 10 യുവപ്രതിഭകൾക്ക് ''യൂത്ത് ഫോറം യൂത്ത് ഐക്കൺ അവാർഡ്'' സമാനിക്കും. സാമൂഹികസേവനം, വിദ്യാഭ്യാസം, ശാസ്ത്രം, കായികം, കല, തുടങ്ങിയ മേഖലകളിൽ കഴിവ്‌തെളിയിച്ചവർക്കാണ് അവാർഡ് സമ്മാനിക്കുക. നോമിനേഷനിലൂടെ ലഭിച്ചഅപേക്ഷകളിൽ നിന്ന് തെരഞ്ഞെടുത്ത 26 പേരിൽ നിന്ന് ഓൺലൈൻ പോളിംഗിലൂടെയുംവിദഗ്ദ ജൂറി വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മുന്നിലെത്തുന്ന 10പേർക്കാണ് യൂത്ത് ഐക്കൺ അവാർഡും DICID യുടെ ഉപഹാരവുംസമർപ്പിക്കുന്നത്. വൈകുന്നേരം 4 മണി മുതൽ ദോഹയിലെ പ്രമുഖ ചിത്രകാരന്മാരായഡോക്ടർ ശ്രീ കുമാർ, നൗഫൽ കെ.വി, കരീം ഗ്രാഫി, സീന ആനന്ദ്, രാജേഷ് രവി,ബാസിത്, സുധീരൻ പ്രയാർ, സാന്ദ്ര രാമചന്ദ്രൻ, മഹേഷ് കുമാർ, സഗീർപി.എം, സന്തോഷ് കൃഷ്ണൻ, ബൈജു, ഷാജി ചേലാട്, എന്നിവർ യൂത്ത് ലൈവ് തീമിൽവരച്ച ചിത്രങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും. ചിത്ര പ്രദർശനം പ്രമുഖ യുവസിനിമ സംവിധായകൻ മുഹ്‌സിൻ പരാരി ഉത്ഘാടനം ചെയ്യും.
ഇതിന് പുറമേ ദോഹയിലെ ഇന്തോ-പാക്-നേപ്പാളി ഗസൽ ഗായകർ അണി നിരക്കുന്ന ഗസൽസന്ധ്യയും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അവതരിപ്പിക്കുന്നവിവിധ ഭാഷാ ഗാനങ്ങളടങ്ങുന്ന ഗാനമേളയും നടക്കും.
DICID ചെയർമാൻ ഡോ. ഇബ്രാഹിം നുഐമി അവാർഡ് ദാന സമ്മേളനം ഉത്ഘാടനംചെയ്യും. പ്രമുഖ ഖത്തരി ഗായകൻ അലി അബ്ദുൽ സത്താർ, ഖത്തർ മ്യൂസിക്അകാദമി ചെയർമാൻ ഡോക്ടർ അബ്ദുൽ ഗഫൂർ അൽ ഹീത്തി, അൽ ദഖീറ യൂത്ത്‌സെന്റർ അസിസ്ടന്റ്‌റ് ഡയരക്ടർ ഈസ സാലിഹ് അൽ മുഹന്നദി, സോളിഡാരിറ്റിയൂത്ത് മൂവ്മെണ്ട് പ്രസിഡന്റ് ടി. ശാക്കിർ, യുവ സിനിമാ സംവിധായകന്മുഹ്സിൻ പരാരി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന പ്രോഗ്രാമിൽ യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ ഫിറോസ് അധ്യക്ഷത വഹിക്കും. ഖത്തറിലെ വിവിധ സംഘടനാപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി പ്രോഗ്രാമിൽ പങ്കെടുക്കും.
യൂത്ത് ലൈവ് പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് എസ്.എ.ഫിറോസ്
ചെയർമാനായും സലീൽ ഇബ്രാഹിം ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.
*സംഘാടക സമിതി*
· എസ്.എ. ഫിറോസ് (ചെയർമാൻ)
· സലീൽ ഇബ്രാഹിം (ജനറൽ കൺവീനർ)
· ബിലാൽ ഹരിപ്പാട് (വൈസ് ചെയർമാൻ)
· ഷാനവാസ് ഖാലിദ് (വൈസ് ചെയർമാൻ)
· അസ്ലം ഈരാറ്റുപേട്ട (കൺവീനർ)
· നൗഷാദ് വടുതല (ഇവന്റ് കോഡിനേറ്റർ)
· നിയാസ് പാറക്കടവ് (പ്രോഗ്രാം)
· മുനീർ ജലാൽ (അവാർഡ്)
· തസീൻ അമീൻ (രെജിസ്‌ട്രേഷൻ, സ്റ്റേജ്)
· സുബൈർ (സെക്യൂരിറ്റി)
· തൗഫീഖ് മമ്പാട് (ഫെസിലിറ്റി, ലോജിസ്റ്റിക്‌സ്)
· ജംഷീദ് ഇബ്രാഹിം (പബ്ലിക് റിലേഷൻസ്)
· റബീഹ് സമാൻ (മീഡിയ)
കൂടുതൽ വിവരങ്ങൾക്ക്44439319 , 33208766 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പത്ര സമ്മേളനത്തിൽ പങ്കെടുത്തവർ*
· എസ്.എ. ഫിറോസ് (ചെയർമാൻ)
· സലീൽ ഇബ്രാഹിം (ജനറൽ കൺവീനർ)
· ബിലാൽ ഹരിപ്പാട് (വൈസ് ചെയർമാൻ)
· നൗഷാദ് വടുതല (ക്യാമ്പയിൻ കൺവീനർ)
· റബീഹ് സമാൻ (മീഡിയ സെക്രടറി)