ന്ത്യയിൽ പുതുതായി നടപ്പിലാക്കിയ ചരക്ക് സേവന നികുതിയെ കുറിച്ച് പ്രവാസികളെ ബോധവത്കരിക്കാൻ ജി.എസ്.ടി യെ കുറിച്ച് നിങ്ങൾക്കറിയേണ്ടതെല്ലാം എന്നവിഷയത്തിൽ ബോധ വത്കരണ ശില്പശാല സംഘടിപ്പിക്കുന്നു. യൂത്ത് ഫോറത്തിന്റെകരിയർ അസിസ്റ്റൻസ് വിഭാഗമായ കെയർ ദോഹ നടത്തിവരുന്ന പ്രതിമാസ കരിയർ കഫെടോക് സീരീസിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജുലൈ 22 ശനിയാഴ്ചവൈകീട്ട് 8.00 മണിക്ക് മൻസൂറയിലെ ഐ.ഐ.എ ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുഹമ്മദ് അൽ മന ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസറുംസാമ്പത്തിക വിദഗ്ദനുമായ ആർ. എസ് ജലീൽ ശില്പശാലക്ക് നേത്രുത്വം നൽകും.

നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പരിപാടിയിലേക്ക് പ്രവേശനംഉണ്ടായിരിക്കുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 66648485,30334478 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.