ന്ത്യയുടെ 71 ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂത്ത്‌ഫോറം ഖത്തറിൽ വിവിധയിടങ്ങളിലായി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യം എന്റെ വായനാനുഭവത്തിൽ എന്ന തലക്കെട്ടിൽ വായനഅനുഭവവും ചർച്ചയും സംഘടിപ്പിച്ചു.

നുഐജയിലെ യൂത്ത് ഫോറം ഹാളിൽ നടന്നപരിപാടിയിൽ എസ്. മുസ്തഫ, മുഹമ്മദ് റാഫിദ്, ഷബീർ ഒതളൂർ, അതീഖുറഹ്മാൻ,അനീസ് റഹ്മാൻ, കരീം ഗ്രഫി തുടങ്ങിയവർ വായനാ നുഭവങ്ങൾ പങ്കു വച്ചു. അനൂപ്അലി സ്വാഗതം പറഞ്ഞു. ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുകയും അസത്യങ്ങൾചരിത്രങ്ങളെന്ന വ്യാജേനെ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന വർത്തമാനകാലത്ത്ധാരാളം വായിക്കുകയും വായിച്ചറിഞ്ഞ സത്യങ്ങൾ മറ്റുള്ളവരിലേക്ക്പക രേണ്ടതുമുണ്ടെന്ന് യൂത്ത് ഫോറം ആക്ടിങ്ങ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ് സമാപന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധഭാഷകളിലായി രചിക്കപ്പെട്ട ചരിത്ര ഗ്രന്ഥങ്ങൾക്ക് പുറമെ നോവലുകളും കഥകളുംചർച്ച ചെയ്യപ്പെട്ടു.

യൂത്ത്‌ഫോറം ഹിലാൽ മേഖല മൻസൂറയിലെ ഐ.ഐ.എ ഹാളിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ മേഖല പ്രസിഡണ്ട് ഷബീർ ഒതളൂർ ഉദ്ഘാടനം ചെയ്തു. രാജ്യത്ത്‌വളർന്നു വരുന്ന അനൈക്യത്തിന്റെ അപകടം യുവാക്കൾ തിരിച്ചറിയണം. സഹിഷ്ണുതയുടെഭൂമികയിൽ നിന്ന് കൊണ്ട് ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇന്ത്യയെലോകോത്തര ശക്തിയാക്കി വളർത്താൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം നൽകിയസന്ദേശത്തിൽ പറഞ്ഞു.

തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശം, ദേശ ഭക്തി ഗാനം,ചരിത്ര ക്വിസ്, പസിൽ, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളിൽ ഇന്റർ യൂണിറ്റ്മത്സരങ്ങൾ അരങ്ങേറി. നജ്മ, മൻസൂറ യൂണിറ്റുകൾ ആദ്യ രണ്ട് സ്ഥാനങ്ങൾകരസ്ഥമാക്കി. അഹദ് ഹിലാൽ സമാപന പ്രസംഗം നടത്തി.സ്വാതന്ത്ര്യ ദിനത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്ത ദാനക്യാമ്പ് നടത്തി. അജാസ് മുഹമ്മദ് നേത്രുത്വം നൽകി.

ഇൻഡസ്ട്രിയൽ ഏരിയയിൽ നടന്ന അഘോഷ സന്ധ്യയിൽ ടേബിൾ ടോക്ക്, ദേശ ഭക്തിഗാനം, പ്രതിജ്ഞ പുതുക്കൽ തുടങ്ങിയവ അരങ്ങേറി. സന്ദീപ്, മുഹമ്മദ് സുഹൈൽ,അലിക്കുഞ്ഞി, റിയാസ് തുടങ്ങിയവർ സംസാരിച്ചു. അക്രമാസക്ത ദേശീയത അരങ്ങ്തകർക്കുമ്പോൾ ''നാനാത്വത്തിൽ ഏകത്വം'' എന്നത് കേവലം ഇന്ത്യയുടെ ദേശീയ ഐക്യംപ്രകാശിപ്പിക്കുന്ന മുദ്രാവാക്യം മാത്രമല്ല, എല്ലാ വംശീയവും ജാതീയവും ആയഅതിർവരമ്പുകളെ അപ്രത്യക്ഷം ആക്കുന്ന വലിയ ഒരു ജീവിത രീതി കൂടെ ആണെന്നുംഉൾക്കൊള്ളലിന്റെയും പങ്കു വെക്കലിന്റെയും സംസ്‌കാരം ഉൾക്കൊണ്ട്അസഹിഷ്ണുതയുടെയും വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രങ്ങളെ ചെറുത്ത്തോല്പ്പിക്കണമെന്ന് ടേബിൾ ടോക്കിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.