ദോഹ: യൂത്ത് ഫോറം ഖത്തർ റോഹിൻഗ്യൻ ഐക്യദാർഢ്യ സായാഹ്നം സംഘടിപ്പിച്ചു. വംശവെറിയന്മാരായ ഒരു 'ജനക്കൂട്ടം' സ്വന്തം രാജ്യത്തെ പൗരന്മാരെ അതിക്രൂരമായിഉന്മൂലനം ചെയ്യുന്നതാണ് മ്യാന്മറിലെ അറാഖനിൽ നാം കാണുന്നെതെന്നും ഒരു പ്രത്യേകവിഭാഗത്തെ വംശീയമായി ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തെ ലോക സമൂഹംഅംഗീകരിക്കില്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ മീഡിയവൺ കറസ്പോണ്ടന്റ് മുജീബ്‌റഹ്മാൻ പറഞ്ഞു.

സംഗമത്തിൽ യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് സമാപന
പ്രഭാഷണം നടത്തി. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി ഒരു സമൂഹത്തെഒന്നടങ്കം അഭയാർഥികളാക്കികൊണ്ടിരിക്കുമ്പോൾ ഖത്തർ പോലുള്ള ലോക രാജ്യങ്ങളുടെ സഹായങ്ങളാണ് അവർക്ക് ഏക ആശ്വാസമെന്നും ഒന്നാം ലോക രാജ്യങ്ങൾ അവലംപിക്കുന്ന മൗനം മാനവികതക്ക് നേരെയുള്ള വെല്ലു വിളിയാണെന്നും സമാപന പ്രഭാഷണത്തിൽ അദ്ദേഹംഅഭിപ്രായപ്പെട്ടു. യൂത്ത് ഫോറം ഹാളിൽ നടന്ന സംഗമത്തിനു ഷബീർ, ഇസ്മായിൽ, ആരിഫ്എന്നിവർ നേതൃത്വം നൽകി.