- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇരുപത്തി രണ്ടാമത് യൂത്ത് ഫോറം ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് നവംബർ 17 ന്; രജിസ്‌ട്രേഷൻ ആരംഭിച്ചു
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവമ്പർ 17വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിമുതൽ അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽവച്ചാണ് മത്സരങ്ങൾ നടക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം,പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സ്‌കൂളുകൾ വഴി മുൻകൂട്ടി രജിസ്റ്റർചെയ്യുന്നവർക്ക് മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.പ്രസംഗം, കഥ പറയൽ എന്നീ മത്സര ഇനങ്ങൾ മലയാള ഭാഷയിലാവും നടക്കുക. ഹയർസെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ദോഹ മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സിഐഡി) വുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റുംഅരങ്ങേറും. കുട്ടികൾക്കിടയിൽ മതമൂല്യങ്ങളുടെ കാലിക പ്രസക്തി പകർന്നു നൽകുകയുംഅസഹിഷ്ണുത, വിഭാഗീയത പോലുള്ള തെറ്റായ ചിന്താഗതികൾക്കെതിരെ
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവമ്പർ 17വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിമുതൽ അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽവച്ചാണ് മത്സരങ്ങൾ നടക്കുക.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം,പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. സ്‌കൂളുകൾ വഴി മുൻകൂട്ടി രജിസ്റ്റർചെയ്യുന്നവർക്ക് മാത്രമാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാവുക.പ്രസംഗം, കഥ പറയൽ എന്നീ മത്സര ഇനങ്ങൾ മലയാള ഭാഷയിലാവും നടക്കുക. ഹയർസെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ദോഹ മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സിഐഡി) വുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റുംഅരങ്ങേറും.
കുട്ടികൾക്കിടയിൽ മതമൂല്യങ്ങളുടെ കാലിക പ്രസക്തി പകർന്നു നൽകുകയുംഅസഹിഷ്ണുത, വിഭാഗീയത പോലുള്ള തെറ്റായ ചിന്താഗതികൾക്കെതിരെ ബോധവത്ക്കരണംനടത്തുക എന്നത് കൂടിയാണ് ഇത്തവണത്തെ മത്സരങ്ങളുടെ മുഖ്യ പ്രമേയം.പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ജംഷീദ്ഇബ്രാഹീമിനെ ജനറൽ കൺവീനറായും മുനീർ ജലാലുദ്ദീൻ, താസീൻ അമീൻഎന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. മുഹമ്മദ് ഷബീർ (പ്രോഗ്രാം),ഉസ്മാൻ പുലാപ്പറ്റ (മൂല്യ നിർണ്ണയം), മുബാറക് മുഹമ്മദ്(ഇവന്റ്), സുനീർപുതിയോട്ടിൽ (ലോജിസ്റ്റിക്‌സ്), ജാബിർ ജലാൽ (അഡ്‌മിനിസ്‌ട്രേഷൻ), ഷമീർമണാലിൽ (ഐ.ടി), ഷുഐബ് മുഹമ്മദ് (പ്രൈസ് ഡിസ്റ്റ്രിബ്യൂഷൻ), ഷറീൻ (സമാപനസംഗമം), കാമിൽ മുഖ്താർ (ഭക്ഷണം) അജാസ് (വേദി), ഹബീബ് (വളണ്ടിയർ)എന്നിവരെ വിവിധ വകുപ്പ് തലവന്മാരായും തെരഞ്ഞെടുത്തു.
സ്വാഗത സംഘ രൂപീകരണയോഗത്തിൽ യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫികൾ എന്നിവയും ഓവറോൾ ചാമ്പ്യൻ സ്‌കൂളിനും,രണ്ടും മൂന്നും സ്ഥാനക്കാർക്കും റോളിങ്ങ് ട്രോഫികളും സമ്മാനിക്കും.