ത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദ പഠനത്തിൽ റാങ്കോടെ ഖത്തർ അമീർശൈഖ് തമീം ബിൻ ഹമദ് അൽഥാനിയിൽ നിന്ന് സ്വർണ്ണമെഡൽ നേടിയ നസ്വീഹ്അബ്ദുസ്സലാമിനെയും, ഖത്തർ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച ഖത്തർ ദേശീയസംഗീത മത്സരത്തിൽ അറബിക് വിഭാഗത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ നബീൽഅബ്ദുസ്സലാമിനെയും യൂത്ത്‌ഫോറം ആദരിച്ചു.

യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ്ഉപഹാരം കൈമാറി. നിൽക്കുന്നിടത്ത് ജീവിതം കൊണ്ട് അടയാളപ്പെടുത്താൻകഴിയുന്നവരെയാണ് ചരിത്രം അനുസ്മരികൂ എന്നും ഇവരുടെ നേട്ടം പ്രവാസ ലോകത്തിനുതന്നെ അഭിമാനകരവും വലിയ പ്രചോദനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡണ്ട് സലീൽ ഇബ്രാഹീം, ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്,കേന്ദ്ര സമിതിയംഗങ്ങളായ മുനീർ ജലാലുദ്ദീൻ, താസീൻ അമീൻ, ജംഷീദ്ഇബ്രാഹീം, തൗഫീഖ് അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.