- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
യൂത്ത് ഫോറം ഇന്റർ സ്‌കൂൾ ഡിബേറ്റ് 17 ന്; ലോറ റമിറെസ് മോഡറേറ്ററാകും
ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്രം(ഡി.ഐ.സിഐഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഇന്റർസ്‌കൂൾ ഡിബേറ്റിൽ കാർനെ മില്ലൻ യൂണിവേഴ്‌സിറ്റിയിലെ എജ്യുക്കേഷൻസപ്പോർട്ട് സ്‌പെഷ്യലിസ്റ്റ് ലോറ റമിറെസ് മോഡറേറ്ററാകും. വിദ്യഭ്യാസവിചക്ഷണയും അന്താരഷ്ട്ര വേദികളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുംചെയ്ത ലോറ, ഇപ്പോൾ ദേഹ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയാണ്. യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിന്റെഭാഗമായാണ് 'ലോകസമാധാനത്തിന് മതമൂല്യങ്ങൾ അനിവാര്യമോ എന്ന ശീർഷകത്തിൽ ഇന്റർ സ്‌കൂൾ ഡിബേറ്റ് അരങ്ങേറുന്നത്. നവംബർ 17 വെള്ളിയാഴ്ച അബൂ ഹമൂറിലെഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന മത്സരപരിപാടിയിൽ വൈകീട്ട് 6മണിക്കാണ് ഡിബേറ്റ് അരങ്ങേറുക. നേരത്തെ രജിസ്റ്റർ ചെയ്ത സ്‌കൂൾ ടീമുകളാണ്ഡിബേറ്റിൽ പങ്കെടുക്കുക. ഖത്തറിലെ 11 ഇന്ത്യൻ സ്‌കൂളുകളാണ് ഇരുപത്തിരണ്ടാമത് ഇന്റർസ്‌കൂൾ കോമ്പറ്റീഷനിൽ മാറ്റു
ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്രം(ഡി.ഐ.സിഐഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഇന്റർസ്‌കൂൾ ഡിബേറ്റിൽ കാർനെ മില്ലൻ യൂണിവേഴ്‌സിറ്റിയിലെ എജ്യുക്കേഷൻസപ്പോർട്ട് സ്‌പെഷ്യലിസ്റ്റ് ലോറ റമിറെസ് മോഡറേറ്ററാകും. വിദ്യഭ്യാസവിചക്ഷണയും അന്താരഷ്ട്ര വേദികളിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുംചെയ്ത ലോറ, ഇപ്പോൾ ദേഹ കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയാണ്.
യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി രണ്ടാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിന്റെഭാഗമായാണ് 'ലോകസമാധാനത്തിന് മതമൂല്യങ്ങൾ അനിവാര്യമോ എന്ന ശീർഷകത്തിൽ ഇന്റർ സ്‌കൂൾ ഡിബേറ്റ് അരങ്ങേറുന്നത്. നവംബർ 17 വെള്ളിയാഴ്ച അബൂ ഹമൂറിലെഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന മത്സരപരിപാടിയിൽ വൈകീട്ട് 6മണിക്കാണ് ഡിബേറ്റ് അരങ്ങേറുക. നേരത്തെ രജിസ്റ്റർ ചെയ്ത സ്‌കൂൾ ടീമുകളാണ്ഡിബേറ്റിൽ പങ്കെടുക്കുക.
ഖത്തറിലെ 11 ഇന്ത്യൻ സ്‌കൂളുകളാണ് ഇരുപത്തിരണ്ടാമത് ഇന്റർസ്‌കൂൾ കോമ്പറ്റീഷനിൽ മാറ്റുരക്കുക. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർവിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം,മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രസംഗം, കഥപറയൽ എന്നീ മത്സര ഇനങ്ങൾ മലയാള ഭാഷയിലാവും നടക്കുക. മത്സരാർത്ഥികളുടെരജിസ്‌ട്രേഷൻ ഇതിനോടകം സ്‌കൂളുകൾ വഴി പൂർത്തിയാക്കി. മത്സരങ്ങൾഉച്ചയ്ക്ക് ഒരു മണിമുതൽ ആരംഭിക്കും.
ഇന്റർ സ്‌കൂൾ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും രാത്രി 8.00മണിക്ക് നടക്കും. സർക്കാർ-സർക്കാറിതര സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖരും വിവിധഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾമാർ, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും